കു​ന്തി​രി​ക്ക സീ​സ​ൺ; ഫ്രാ​ങ്കി​ൻ​സെ​ൻ സൈ​റ്റു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ

മ​സ്ക​ത്ത്​: കു​ന്തി​രി​ക്ക സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം (എം.​എ​ച്ച്‌.​ടി) ഇന്നു മു​ത​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. അ​ൽ ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, സം​ഹ്‌​റാം ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, വാ​ദി ഡോ​ക നേ​ച്ച​ർ റി​സ​ർ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലാ​ൻ​ഡ് ഓ​ഫ് ഫ്രാ​ങ്കി​ൻ​സെ​ൻ​സ് സൈ​റ്റു​ക​ളി​ൽ എ​ട്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ മ​ന്ത്രാ​ല​യം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​രാ​ത​ന കാ​ല​ത്ത് കു​ന്തി​രി​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ളും സ​ത്ത്ക​ളും എ​ങ്ങ​നെ നി​ർ​മി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

പു​രാ​ത​ന കാ​ല​ത്തെ ദോ​ഫാ​ർ വ​ഴി​യു​ള്ള കു​ന്തി​രി​ക്ക ക​യ​റ്റു​മ​തി​യി​ലേ​ക്ക്​ വെ​ളി​ച്ചം പ​ക​രു​ന്ന​താ​യി​രി​ക്കും പ​രി​പാ​ടി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ ഫ്രാ​ങ്കി​ൻ​സെ​ൻ​സ് ലാ​ൻ​ഡി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം, മു​ൻ​കാ​ല​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ വി​വി​ധ നാ​ഗ​രി​ക​ത​ക​ളു​മാ​യി സാം​സ്കാ​രി​ക​വും വാ​ണി​ജ്യ​പ​ര​വു​മാ​യ വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ ഫ്രാ​ങ്കി​ൻ​സെ​ൻ​സ് സൈ​റ്റു​ക​ളു​ടെ ച​രി​ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളും പ​രി​പാ​ടി പ്രോ​ത്സാ​ഹി​പ്പി​ക്കും.

ഫ്രാ​ങ്കി​ൻ​സെ​ൻ​സ് ലാ​ൻ​ഡ്​ യു​ന​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ സ്ഥ​ല​മാ​ണ്. 2021ലെ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 27,962 പേ​ർ അ​ൽ ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കും ഫ്രാ​ങ്കി​ൻ​സെ​ൻ​സ് ലാ​ൻ​ഡ് മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു. 12,916 പേ​ർ സ​മാ​ഹ്രം പു​രാ​വ​സ്തു സ്ഥ​ല​ത്തും എ​ത്തി. ഷി​സ്‌​റി​ലെ ഉ​ബ​ർ പു​രാ​വ​സ്തു സൈ​റ്റി​ൽ എ​ത്തി​യ​ത്​ 2,296 പേ​രാ​യി​രു​ന്നു. അ​ൽ ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, സ​മാ​ഹ്രം, ഷി​സ​ർ, വാ​ദി ദോ​ക്ക എ​ന്നി​വ ലാ​ൻ​ഡ് ഓ​ഫ് ഫ്രാ​ങ്കി​ൻ​സെ​ൻ​സ് സൈ​റ്റു​ക​ൾ എ​ന്ന പേ​രി​ലാ​ണ്​ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Frankincense Season; Various Programmes at Frankincense Sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.