മസ്കത്ത്: ബൗഷറിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ടീം ബൗഷറും മിസ്വ ഇൻഡസ്ട്രിയൽ ഏരിയയിലെ സൺറൈസ് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
മിസ്വ ഏരിയയിയിലെ തൊഴിലാളികളും കുടുംബങ്ങളുമടക്കം ഏകദേശം എഴുപതോളം പേർ ക്യാമ്പിൽ പരിശോധനക്ക് എത്തിച്ചേർന്നു. പൊതുവായിട്ടുള്ള രോഗങ്ങൾക്കും ദന്ത രോഗങ്ങൾക്കുമുള്ള പരിശോധന, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്.
മസ്കത്തിലെ സാമൂഹിക പ്രവർത്തകനായ സുധി പത്മനാഭൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ബിജോയ് പാറാട്ട് സ്വാഗതം പറഞ്ഞു. അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, കെ.വി. വിജയൻ, പി.ജെ.സൂരജ്, സൺറൈസ് ഹോസ്പിറ്റർ എം.ഡി. ജംഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.