മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളിലെ കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി ലഭിക്കും. ഇന്ത്യൻ എംബസിയാണ് അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങി പ്രവാസി സമൂഹത്തിെൻറ ഉപയോഗത്തിനായി ഒരുക്കിയത്. ഇന്ത്യൻ സോഷ്യൽ ക്ലബ് വഴിയാണ് ആവശ്യക്കാർക്ക് ഇത് എത്തിച്ചുനൽകുക.
മസ്കത്തിൽനിന്നാണ് ഉപകരണം വിലകൊടുത്ത് വാങ്ങിയത്. ശ്വസിക്കുന്നതിൽ പ്രയാസമനുഭവിക്കുന്നവർക്ക് വീട്ടിലെത്തിച്ച് ഇതുപയോഗപ്പെടുത്താം. ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ നൽകുന്നത് പരിഗണിക്കുമെന്ന് എംബസി അധികൃതർ പറഞ്ഞു. കോവിഡ് രോഗികൾ വർധിക്കുന്നുവെങ്കിൽ കൂടുതൽ ഓക്സിജൻ സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും ആവശ്യമെങ്കിൽ മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് പരിഗണനയിലുണ്ടെന്നും അധികൃതർ അറിയിച്ചു.
ഒമാനിൽ ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഓക്സിജൻ പ്രതിസന്ധിയുണ്ടാകുമോ എന്ന ആശങ്ക പ്രവാസികൾക്കിടയിൽ ശക്തമായിരിക്കെയാണ് എംബസി ആശ്വാസ നടപടിയുമായി രംഗത്തെത്തിയത്. എന്നാൽ, നിലവിൽ ഒമാനിലെ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ സംവിധാനങ്ങളുണ്ട്. ചികിത്സക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.