മസ്കത്ത്: ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രധാന പൗരാണിക പരമ്പരാഗത കേന്ദ്രങ്ങൾ എന്നിവയെ പറ്റി വിവരങ്ങൾ നൽകാനും മാർഗ നിർദേശം നൽകാനും മത്രയിൽ സ്ഥാപിച്ച ടൂറിസം ഹബ് ഇതുവരെ 6000ലധികം പേർ സന്ദർശിച്ചു. ഈ വർഷം ആദ്യമാണ് മത്രയിൽ ടൂറിസം ഹബ് സ്ഥാപിച്ചത്. ടൂറിസം കമ്പനികൾ, ഹോട്ടലുകൾ, വിനോദ പരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ടൂറിസം ഹബ് നൽകുന്നുണ്ട്.
സന്ദർശകരിൽ നിന്ന് വിവിധ തരത്തിലുള്ള അന്വേഷണങ്ങളാണ് സെന്ററിൽ ലഭിച്ചത്. പ്രധാനമായും മസ്കത്ത് ഗവർണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, ഗതാഗതം, വാർത്താവിനിമയ സംവിധാനങ്ങൾ, ഭക്ഷണം, താമസം തുടങ്ങിയ വിവരങ്ങളാണ് സന്ദർശകർ പ്രധാനമായും അന്വേഷിക്കുന്നത്. ട്രിപ്പുകളും ടൂറുകളും ക്രൂയിസ് കപ്പലുകളും ബുക്ക് ചെയ്യാനും സെന്റർ സഹായിക്കുന്നുണ്ട്. ഒമാൻ ടൂറിസം സംബന്ധമായ ബ്രോഷറുകളും ലഘുലേഖകളും ഗൈഡ് കാർഡുകളും മാപ്പുകളും അടക്കമുള്ളവയും സെന്റർ സന്ദർശകർക്ക് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.