മത്ര: മലയാളികളുടെ താമസ സ്ഥലങ്ങളില്‍ മോഷണം വ്യാപകമാകുന്നു. നിരവധി പേരുടെ മൊബൈലും പണവും കവര്‍ന്നു. മത്ര സൂഖില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റാറന്റ് ജീവനക്കാരുടെ താമസ സ്ഥലത്ത് നിന്നുമാണ് മൊബൈലും പണമടങ്ങിയ പഴ്സും കളവ് പോയത്. പഴ്സിലുണ്ടായിരുന്ന വിലപ്പെട്ട രേഖകളും നഷ്ടമായി.
മധ്യാഹ്ന വിശ്രമത്തിലായിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് മൊബൈലും പഴസും കളവ് പോയത് ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം മത്ര ജിദാനില് താമസ സ്ഥലത്ത് വെച്ച് മലയാളിയുടെ 150 റിയാലും മോഷണം പോയിരുന്നു. മറ്റ് ചിലയിടങ്ങളില്‍ നിന്ന് ഗൃഹോപകരണങ്ങളടക്കം മോഷണം പോയ വിവരങ്ങൾ വന്നിട്ടുണ്ട്. മത്ര പൊലീസിൽ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.