മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന​ ഫൈ​ന​ൽ മ​ത്സ​ര​ത്തിൽനിന്ന്

മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർതല ഫൈനൽ മത്സരം

മ​സ്‌​ക​ത്ത്: മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന​മ​ത്സ​രം ചാ​പ്റ്റ​ർ ത​ല ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത​ത്. നി​സ്വ ഫി​ർ​ഖി​ലെ ബ​ദ​ർ അ​ൽ സ​മ​ക്ക് സ​മീ​പ​മു​ള്ള ടെ​ലി റെ​സ്റ്റാ​റ​ന്റി​ൽ വെ​ച്ചാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള മ​സ്‌​ക​ത്ത്, നി​സ്വ, ഇ​ബ്ര, സോ​ഹാ​ർ, സൂ​ർ, സീ​ബ് മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച 29 കു​ട്ടി​ക​ളാ​ണ് ചാ​പ്റ്റ​ർ ത​ല ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ലാ​പ് ഹ​രി​ദാ​സ് ഒ​ന്നാം സ്ഥാ​ന​വും ദി​യ ആ​ർ നാ​യ​ർ ര​ണ്ടാം സ്ഥാ​ന​വും നി​ക്സ സ​ജി​ത്ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ധ്യാ​ന നി​ധീ​ഷ്‌​കു​മാ​ർ ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് മാ​സി​ൻ ര​ണ്ടാം സ്ഥാ​ന​വും ആ​ദി​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ്ര​വാ​സി​ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം വി​ത്സ​ൺ ജോ​ർ​ജ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ പി. ​ശ്രീ​കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ് മ​ഹാ​ദേ​വ​ൻ, അ​നു​പ​മ സ​ന്തോ​ഷ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബി.​ഒ.​ഡി ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നി​ധീ​ഷ് കു​മാ​ർ, കെ.​എം.​സി.​സി പ്ര​തി​നി​ധി അ​ബ്ദു​ൽ ഹ​ഖ്, ഐ.​സി.​എ​ഫ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ശ​രീ​ഫ്, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ സു​ബൈ​ർ, സു​നി​ൽ പൊ​ന്നാ​നി, ഹ​രി​ദാ​സ്, ഷെ​റീ​ഫ്, മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ വി​ജീ​ഷ്, സി​ജോ, ഷാ​ന​വാ​സ് മാ​സ്റ്റ​ർ എ​ന്നി​വ​ർ മ​ത്സ​രാ​ഥി​ക​ൾ​ക്ക് ആ​ശ​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട പ്രി​യ സ​ഹോ​ദ​ര​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ ​പി​ടി​ച്ച് തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നാ​യി ത​ന്റെ ര​ണ്ടു വ​ർ​ഷ​ത്തെ സ​മ്പാ​ദ്യം ക​രു​തി സൂ​ക്ഷി​ച്ചി​രു​ന്ന കു​ടു​ക്ക മ​ല​യാ​ളം മി​ഷ​ൻ നി​സ്വ മേ​ഖ​ല ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്വ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അം​ന അ​ൻ​സാ​റി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.കാ​വ്യാ​ലാ​പ​ന മ​ത്സ​ര​പ​രി​പാ​ടി​യി​ൽ ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്ത ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും ഭാ​ഷാ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - Malayalam Mission Oman Chapter Final Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.