മസ്കത്ത്: ഇൻകാസ് ഇബ്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഇൻകാസ് ഇബ്രി പ്രസിഡന്റ് ടി.എസ്. ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഏത് ആപത്ഘട്ടത്തിലും ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒരുമിച്ചു നിന്ന് പോരാട്ടം നടത്തുന്നതാണ് നമ്മുടെ വിജയം.
പിന്തിരിപ്പൻ ശക്തികൾ എത്ര തകർക്കാൻ ശ്രമിച്ചാലും അതൊക്കെ താൽക്കാലികം മാത്രമായിരിക്കുമെന്നും പരിപാടിയിൽ സംബന്ധിച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു. എൽദോ, താജുദ്ദീൻ, നവാസ്, പ്രഭാത്, എബിൻ, സുഭാഷ്, ബഷീർ, ഹരി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.എം. ഷിഹാബ് സ്വാഗതവും ട്രഷറർ വിനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.