ഇറാൻ മോചിപ്പിച്ച ബ്രിട്ടീഷ്​ പൗരൻമാർ ഒമാനിൽ എത്തി

മസ്കത്ത്​: തടവിലായിരുന്ന രണ്ട്​ ബ്രീട്ടീഷ്​ പൗരൻമാരെ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ ഇടപ്പെടലിനെ തുടർന്ന്​ ഇറാ​ൻ മോചിപ്പിച്ചു. നസാനി, അനൂഷ എന്നി ബ്രീട്ടീഷ്​ പൗരൻമാരെയാണ്​​ ഇറാൻ മോചിപ്പിച്ചത്​.

ഇരുവരും യു.കെയിലേക്ക്​ പുറപ്പെടുന്നതിന്​ മുന്നോടിയായി ഒമാനിൽ എത്തിയതായി ഒമാൻ വിദേശകാര്യമന്ത്രി സഈദ്​ ബദർ ബിൻ ഹമദ് അൽ ബുസൈദി അറിയിച്ചു. തടവുകാരുടെ മോചനത്തിനായി ഇടപെടണമെന്ന്​ ബ്രിട്ടൺ ഒമാനോട്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Freed British-Iranians arrive in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.