മസ്കത്ത്: വ്യാജ വെബ്സൈറ്റുകൾക്കെതിരെയും ജനങ്ങളെ കബളിപ്പിക്കുന്ന വാട്സ് ആപ്പിലെ പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ). അതോറിറ്റിയുടെ വെബ്സൈറ്റ് വഴി സഹായം തേടുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ കാണപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി എഫ്.എസ്.എ രംഗത്തെത്തിയത്.
ഈ ലിങ്കുകൾ എഫ്.എസ്.എ അധികൃതർ എന്ന വ്യാജേന പ്രവർത്തിക്കുന്നവരുടെ പക്കലുള്ള സൈറ്റുകളിലേക്കാണ് എത്തിച്ചേരുന്നത്. പിന്നീട് അവർ വാട്സ്ആപ് വഴി ബന്ധപ്പെടും. ശേഷം സ്വകാര്യവിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോദിച്ചറിയും. ഇതിന് ഇരകളാവുന്നവരുടെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കുക എന്നതാണ് ഇവരുടെ തട്ടിപ്പ് രീതി.
ഇത്തരം ചാനലുകൾ വഴി ബാങ്കുകൾ ഒരു കാരണവശാലും വിവരങ്ങൾ ചോദിക്കില്ലയെന്നാണ് എഫ്.എസ്.എ വ്യക്തമാക്കുന്നത്. ജനങ്ങൾ ഇക്കാര്യങ്ങളിൽ ജാഗ്രതപുലർത്തണമെന്നും പരാതികൾ എഫ്.എസ്.എയുടെ ഔദ്യോഗിക വെബ്സൈറ്റായ www.fsa.gov.in വഴി മാത്രം സമർപ്പിക്കണമെന്നും ആശയവിനിമയങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വാട്സ് ആപ് നമ്പറായ 93695094 വഴി മാത്രം നടത്തണമെന്നും എഫ്.എസ്.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.