മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ വ്യാപാര സ്ഥാപനങ്ങളുടെ സമ്പൂർണ അടച്ചിടൽ ശനിയാഴ്ച മുതൽ നിലവിൽ വരും. 15 വരെ നീണ്ടുനിൽക്കുന്ന പെരുന്നാൾകാല ലോക്ഡൗണിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറി നൽകുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
24 മണിക്കൂറും പാർസൽ സേവനത്തിനായി പ്രവർത്തിക്കാൻ ഹോട്ടലുകൾക്ക് കഴിയും. അധികൃതരിൽനിന്ന് പ്രത്യകം അനുമതി വാങ്ങിയ തെരുവ് കച്ചവടക്കാർക്കും തുറന്നുപ്രവർത്തിക്കാമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ലൈസൻസുള്ള ഫുഡ് ഡെലിവറി കമ്പനികൾ വഴിയും റസ്റ്റാറൻറുകളും കഫെകളും മുനിസിപ്പാലിറ്റിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയുമാണ് ഭക്ഷണമെത്തിക്കേണ്ടത്. ഭക്ഷ്യ വിതരണ കമ്പനികൾ അംഗീകൃത സ്ഥലങ്ങളിൽനിന്ന് മാത്രം ഓർഡറുകൾ സ്വീകരിക്കണം. ഈ ആവശ്യത്തിന് പോകുന്ന വാഹനങ്ങളുടെ മുകളിൽ കമ്പനിയുടെ പേര് പതിച്ചിരിക്കണം -അധികൃതർ അറിയിച്ചു.
മത്സ്യം, പച്ചക്കറി, പഴം എന്നിവയുടെ സെൻട്രൽ മാർക്കറ്റ് 50 ശതമാനം ആൾക്കാരോടെ പ്രവർത്തിക്കാം.
30 ശതമാനം ആളുകളുമായി ഹൈപ്പർ മാർക്കറ്റുകൾക്കും പ്രവർത്തിക്കാം.
50 ശതമാനം ആളുകളോടെ അറവുശാലകൾക്കും അനുമതി.
എണ്ണ പമ്പുകൾ, വാഹന-ടയർ റിപ്പയർ ഷോപ്പുകൾ, പരമാവധി മൂന്നുപേരുമായി എക്സ്പ്രസ് ഷോപ്പിങ് സ്റ്റോറുകൾ.
മത്സ്യബന്ധന ബോട്ട് വർക്ഷോപ്പുകൾ, മത്സ്യബന്ധന ഉൽപന്നങ്ങളുടെ ഷോപ്പുകൾ.
മൃഗാശുപത്രി, ഫാർമസി, കണ്ണട കടകൾ എന്നീ ആരോഗ്യ സ്ഥാപനങ്ങൾ
ഭക്ഷണ സ്റ്റോറുകൾ, പലചരക്ക് കടകൾ, ബേക്കറി, ഒമാനി മധുരപലഹാര ഷോപ്പുകൾ, ഐസ്ക്രീം ഷോപ്പുകൾ, ജ്യൂസ് ഷോപ്പുകൾ, ഇറച്ചി കടകൾ, തേൻ, ഔഷധസസ്യ ഷോപ്പുകൾ, തീയതി ഷോപ്പുകൾ, സുഗന്ധവ്യഞ്ജന ഷോപ്പുകൾ, വാട്ടർ ഷോപ്പുകൾ.
സന്ദർശകരെ പ്രവേശിപ്പിക്കാതെ നിർമാണ-കോൺട്രാക്ട്, ഗതാഗത, ഇൻഷുറൻസ്, കൺസൽടിങ്, നിയമവേദികൾ, ഓഡിറ്റിങ് ആൻഡ് അക്കൗണ്ടിങ്, ട്രാൻസലേഷൻ, പോസ്റ്റർ, ഷിപ്പിങ് തുടങ്ങിയ കമ്പനികളുടെ ഓഫിസുകൾക്ക് പ്രവർത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.