മസ്കത്ത്: ബർക്കയിൽ അനധികൃതമായി ഫർണിച്ചർ നിർമാണം നടത്തി വന്ന വിദേശികളെ അറസ് റ്റ് ചെയ്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ബർക്കയിലെ ഫാം കേന്ദ്രീ കരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പഴയതും ഉപയോഗിച്ചതുമായ മരം ഉപയോഗിച്ചായിരുന്നു ഇവരുടെ ഫർണിച്ചർ നിർമാണം.
പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെ നടത്തിയ റെയ്ഡിൽ വലിയ അളവിലുള്ള പഴയതും ഉപേയാഗിച്ചതുമായ മരവും കണ്ടെടുത്തിട്ടുണ്ട്. ഉപയോഗിച്ച മരം കൊണ്ടുണ്ടാക്കിയ സോഫകൾ, തയ്യൽ മെഷീൻ, ഇലക്ട്രിക് വാൾ, കട്ടിങ്ങിനും ഡ്രില്ലിങ്ങിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉപഭോക്തൃ അതോറിറ്റി ബർക്ക അസി. ഡയറക്ടർ യൂസുഫ് ബിൻ അഹമ്മദ് അൽ റിയാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.