മസ്കത്ത്: രാജ്യത്തെ ക്രിക്കറ്റിന് ഉണർവ് പകരാൻ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനുമായ ഗാരി കേഴ്സ്റ്റണ് ഒമാനിലെത്തുന്നു. താരങ്ങള്‍ക്കും പരിശീലകര്‍ക്കും പരിശീലനമൊരുക്കാനാണ് ഗാരി കേഴ്സ്റ്റണ് വീണ്ടും സുൽത്താനേറ്റിന്റെ മണ്ണിലെത്തുന്നത്.
ഒമാന്‍ ക്രിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന സെഷനുകളില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാനാകും. താഴെ തട്ട് മുതൽ പരിശീലനം നൽകി താരങ്ങളെയും കളിക്കാരെയും ഉയർത്തി കൊണ്ടുവരുകയാണ് ഇത്തരം ക്യാമ്പിലൂടെയും പരിശീലനത്തിലൂടെയും ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ട് തവണകളിലായി ഗാരി കേഴ്സ്റ്റണ് ഒമാനില്‍ നടത്തിയ പരിശീലനത്തില്‍ നൂറ് കണക്കിനു പേര് പങ്കാളികളായിരുന്നു ഇത്തവണ പരിശീലന സെഷനൊപ്പം ടി20 മത്സരങ്ങളും അധികൃതര്‍ ആലോചിക്കുന്നുണ്ട്. സൗജന്യമായും 10 മുതല്‍ 60 റിയാല്‍ വരെ നിരക്ക് ഈടാക്കിയും ക്യാമ്പുകള്‍ നടക്കുമെന്നും ഒമാന്‍ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.