ജനുവരിയില്‍ പ്രകൃതിവാതക ഉല്‍പാദനവും കയറ്റുമതിയും കുറഞ്ഞു

മസ്കത്ത്: ജനുവരിയില്‍ രാജ്യത്തെ പ്രകൃതിവാതക ഉല്‍പാദനവും കയറ്റുമതിയും കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 3,584 ദശലക്ഷം ക്യുബിക് മീറ്റര്‍ ആയിരുന്നത്  3,424 ദശലക്ഷം ക്യുബിക്ക് മീറ്ററായാണ് കുറഞ്ഞത്. നാലര ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. അനുബന്ധ വാതകങ്ങളുടെ ഉല്‍പാദനത്തില്‍ എട്ടു ശതമാനത്തിന്‍െറയും മറ്റു വാതകങ്ങളുടേതില്‍ 3.7 ശതമാനത്തിന്‍െറയും കുറവാണ് ഉണ്ടായത്. 
ഉല്‍പാദിപ്പിച്ച പ്രകൃതിവാതകത്തിന്‍െറ ബഹുഭൂരിപക്ഷവും രാജ്യത്തെ വന്‍കിട വ്യവസായ പദ്ധതികളാണ് ഉപയോഗിച്ചത്. 2,183 ദശലക്ഷം ക്യുബിക് മീറ്ററാണ് വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം. വ്യവസായ സ്ഥാപനങ്ങള്‍ക്കുപുറമെ എണ്ണമേഖലയില്‍ ഇന്ധനമായും മറ്റും പ്രകൃതിവാതകം ഉപയോഗിക്കുന്നുണ്ട്. എണ്ണമേഖലയിലെ ഉപയോഗത്തില്‍ ഈ വര്‍ഷം കാര്യമായ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 816 ദശലക്ഷം ക്യുബിക് മീറ്റര്‍ ഉപയോഗിച്ച സ്ഥാനത്ത് ഈ വര്‍ഷം 693 ദശലക്ഷം ക്യുബിക് മീറ്ററാണ് ഉപഭോഗം. കഴിഞ്ഞവര്‍ഷം മൊത്തം 40,849 ദശലക്ഷം ക്യുബിക് മീറ്ററായിരുന്നു ഉല്‍പാദനം.  
നിരവധി വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന്‍െറ ഭാഗമായി സര്‍ക്കാറില്‍നിന്ന് പ്രകൃതിവാതക ലഭ്യത സംബന്ധിച്ച ഉറപ്പിനായി കാത്തിരിക്കുന്നത്. കസ്സാന്‍ ഗ്യാസ് പദ്ധതിയില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ രാജ്യത്തെ പ്രകൃതിവാതക ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സൂചന. ഇതോടൊപ്പം, ഇറാനില്‍നിന്നുള്ള വാതക ഇറക്കുമതി സമീപ വര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമാകുന്ന പക്ഷം രാജ്യത്തിന്‍െറ വ്യവസായ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തന്നെ അത് വഴിവെക്കും. 

Tags:    
News Summary - gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.