മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി റമദാൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റമദാൻ ഒന്ന്മുതൽ അവസാനം വരെ 'ഗൾഫ് മാധ്യമം' പത്രം, വെബ്സൈറ്റ്, സോഷൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേനെ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ഇതിന് ശരിയുത്തരം അയച്ചവരിൽനിന്ന് ദിനേനെ ഓരോ വിജയികളെ തിരഞ്ഞെടുക്കും. വിജയികൾക്ക് നൂർ ഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. കൂടതെ ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുത്ത് മെഗാസമ്മാനമായി 43 ഇഞ്ച് സാംസങ് ടെലിവിഷൻ നൽകും.മാധ്യമം വെബ്സൈറ്റിലെ https://madhyamam.com/rqoman എന്ന ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.