പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ജി.​സി.​സി ക​ൾ​ച​റ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് അ​നീ​ഷ് ക​ട​വി​ലി​ന്‌ അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ൽ.​എ സ​മ്മാ​നി​ക്കു​ന്നു

അ​നീ​ഷ് ക​ട​വി​ലി​ന് ജി.​സി.​സി ക​ൾ​ച​റ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

മ​സ്ക​ത്ത്​: ദു​ബൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ നി​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ഒ​മാ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​നീ​ഷ് ക​ട​വി​ലി​ന്‌ സ​മ്മാ​നി​ച്ചു. ഷാ​ർ​ജ-​അ​ജ്‌​മാ​ൻ റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ൽ.​എ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും അ​ഭി​നേ​താ​വു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ മു​ഖ്യാ​തി​ഥി​യാ​യി.

സം​ഘ​ട​ന പ്ര​സി​ഡ​ന്റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഒ​മാ​നി​ൽ ജീ​വി​ക്കു​ന്ന അ​നീ​ഷ് ക​ട​വി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക -പൊ​തു മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്.കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത്​ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​നും നാ​ട്ടി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നും മു​ന്നി​ട്ടു​നി​ന്നി​രു​ന്നു.

ബാ​ത്തി​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്റെ സ​മ​യ​ത്തു ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗ​ത്തി​ന്റെ ജോ​യ​ൻ​റ്​ ട്ര​ഷ​റ​റും സേ​വ് ഒ.​ഐ.​സി.​സി ഒ​മാ​ന്റെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റു​മാ​ണ്. സ​മീ​റ​യാ​ണ് ഭാ​ര്യ. ഫാ​ത്തി​മ സ​ഹ​റ, മ​റി​യം സ​ൽ​വ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - GCC-Cultural-Excellence-Award-for-Aneesh-Kadavil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.