ദോ​ഹ​യി​ൽ ചേ​ർ​ന്ന ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്: ദോ​ഹ​യി​ൽ ചേ​ർ​ന്ന ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ മൂ​ന്നാ​മ​ത്തെ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു. ക​മ‍്യൂണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യു​ടെ ഗ​താ​ഗ​ത, ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​മ​ർ അ​ൽ ഷി​ധാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഒ​മാ​ന്‍റെ പ്ര​തി​നി​ധി സം​ഘം പ​​ങ്കെ​ടു​ത്ത​ത്.

ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷ ത​ന്ത്ര​വും അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ സൈ​ബ​ർ-​ഭീ​ഷ​ണി വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​ള്ള പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കു​ന്ന​തും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. സെ​പ്‌​റ്റം​ബ​ർ ഒ​മ്പ​തി​ന് സൈ​ബ​ർ സു​ര​ക്ഷ വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നാ​യു​ള്ള ഒ​മാ​ൻ ഒ​ന്നാം ജി.​സി.​സി ഹാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ച​തി​നെ​യും ഒ​ക്ടോ​ബ​ർ 28 മു​ത​ൽ 31 വ​രെ മ​സ്‌​ക​ത്തി​ൽ റീ​ജ​ന​ൽ സൈ​ബ​ർ സു​ര​ക്ഷാ​വാ​ര​ത്തി​ന് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നെ​യും ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - GCC Cyber ​​Security Ministerial meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.