സലാല : ഒമാനിലെ പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ സ്പൈസി വില്ലേജിന്റെ പുതിയ ഔട്ട് ലെറ്റ് സലാല അൽ വാദിയിൽ പ്രവർത്തനമാരംഭിച്ചു.
ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിനു സമീപമായാണ് പുതിയ ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ മനേജിങ് ഡയറക്ടർ എ.എ. മുഹിയുദ്ദീൻ , ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ഡിറക്ടർ നിസാം മുഹിയുദ്ദീൻ എന്നിവർ സംബന്ധിച്ചു.
2003 ൽ പ്രവർത്തനമാരംഭിച്ച റസ്റ്റാറന്റിൽ ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങൾ ലഭ്യമാണ്. പാർട്ടികൾ പ്രത്യേക പാക്കേജുകൾ ഉള്ളതായും എം.ഡി പറഞ്ഞു. ഇരുനിലകളിലായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനച്ചടങ്ങിൽ ഡോ. സലീം ബദർ സമ, പവിത്രൻ കാരായി, അഷറഫ് ഇൻഷൂറൻസ്, ശംസുദ്ദീൻ അൽ ബിലാദ് തുടങ്ങി നിരവധിപേർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് റസ്റ്റാറന്റിൽനിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്ക് ഒരു ഡെസർട്ട് സൗജന്യമായി ലഭിക്കും. നിസാം, ബ്രാഞ്ച് മാനേജർ വിപിൻ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.