മസ്കത്ത്: ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് രണ്ട് ടൂർണമെന്റിൽ ഒമാന്‍ രണ്ടാം ജയം. അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കളിയിൽ എട്ട് വിക്കറ്റിന് നെതർലൻഡിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ഒമാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡച്ച് പടയെ 132 റൺസിന് ഒമാൻ പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 95 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം കാണുകയായിരുന്നു. ഒമാനായി നായകൻ ജതീന്ദർ സിങ് അർധ സെഞ്ച്വറി (58) നേടി. ഷക്കീൽ അഹമദ് നാലും ആമിർ കലീമും സമയ് ശ്രീവാസ്തവയും രണ്ട് വീതവും വസീം അലി ഒന്നും വിക്കറ്റ് നേടി.
നെതർ ലാൻഡ് ബാറ്റിങ് നിരയിൽ ബാസ് ലീ ദീ (51),നോഹ ക്രോസ് (29)എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.