തൊ​ഴി​ൽ​നി​യ​മ​ലം​ഘ​നം; ബു​റൈ​മി​യി​ൽ 26 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്: തൊ​ഴി​ൽ-​താ​മ​സ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​റൈ​മി ഗ​വ​ർ​റേ​റ്റി​ൽ​നി​ന്ന് 26 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഗ​വ​ർ​ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

തൊ​ഴി​ൽ നി​യ​മ ല​ഘം​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് സെ​പ്റ്റം​ബ​റി​ൽ 207 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 638 തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. 80 കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ജോ​യി​ന്‍റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ടീം ​ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 260 തൊ​ഴി​ലാ​ളി​ക​ളേ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​. സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Violation of labor laws; 26 expatriates arrested in Buraimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.