മസ്കത്ത്: യൂറോപ്പിൽനിന്നുള്ള ക്രൂസ് കപ്പൽ ഗതാഗതത്തിന് ചെങ്കടലിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഒമാനിലേക്ക് സഞ്ചാരികളെ എത്തിക്കാൻ പുതിയ തന്ത്രവുമായി പൈതൃക, ടൂറിസം മന്ത്രാലയം. ഏഷ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സീസണിലെ ആദ്യ കപ്പലായ റിസോർട്ട്സ് വേൾഡ് ക്രൂസിനെ സ്വാഗതം ചെയ്ത് ക്രൂസ്, ചാർട്ടർ ഫ്ലൈറ്റുകളുടെ തലവൻ അബ്ദുല്ല അൽ സാദി പ്രാദേശിക മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. 700 വിനോദസഞ്ചാരികളാണ് കപ്പലിലുണ്ടായിരുന്നത്.
സാധാരണയായി ഒക്ടോബറിലാണ് ക്രൂസ് സീസൺ ആരംഭിക്കുന്നത്. എന്നാൽ ചെങ്കടലിലെ കപ്പൽ സഞ്ചാരത്തിനുള്ള സാഹചര്യം കാരണം ഇത് അൽപ്പം വൈകി. കഴിഞ്ഞവർഷം 200ലധികം ക്രൂസ് കപ്പലുകൾ എത്തിയിരുന്നു. മിഡിലീസ്റ്റിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഈ സീസണിലെ എണ്ണം വ്യക്തമാക്കാൻ കഴിയില്ല. ഈ സീസണിൽ സുൽത്താനേറ്റിലെ മൂന്ന് തുറമുഖങ്ങൾളിലും നല്ലൊരളവിൽ കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്.
സാധാരണയായി ക്രൂസ് സഞ്ചാരികളുടെ പ്രധാന വിപണി യൂറോപ്പായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ ഏഷ്യയെയാണ് ലക്ഷ്യമിടുന്നത്. ഈ ദിശയിലേക്കുള്ള ആദ്യപടിയാണ് ഈ കപ്പലിന്റെ വരവ്. ഏഷ്യൻ വിപണികളെ അസ്വസ്ഥതകൾ ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ഖാബുസ് തുറമുഖത്ത് വാസ്കോഡ ഗാമ കപ്പലും ബുധനാഴചയെത്തും. മിയാമിയിൽ അടുത്തിടെ നടന്ന സീ ട്രേഡ് എക്സിബിഷൻ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത് കൂടുതൽ ക്രൂസുൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അൽ സാദി പറഞ്ഞു.
ഒമാനിലേക്ക് കൂടുതൽ ക്രൂസ് സഞ്ചരികളെ ആകർഷിക്കാൻ രണ്ട് പുതിയ വിസകൾക്ക് അടുത്തിടെ അധികൃതർ തുടക്കം കുറിച്ചിരുന്നു. പത്ത് ദിവസം, ഒരുമാത്തേക്കും കലാവധിയുള്ള വിസകളാണ് പുതുതായിഅവതരിപ്പിച്ചിട്ടുളളത്. ഇതിൽ പത്ത് ദിവസത്തേക്കുള്ളത് സൗജന്യ വിസയായിരിക്കും. പത്ത് ദിവസത്തെ സൗജന്യ വിസ ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക.
ഇതിന് ഏജന്റ് മുഖേനെ അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനിലെത്തുകയും വേണമെന്ന വ്യവസ്ഥ ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വിസാ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസത്തെ വിസ നേടാനും സാധിക്കും. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ സുൽത്താനേറ്റിൽ എത്തിച്ചേരണ്ടതാണെന്നും വ്യവസ്ഥയിൽ പറയുന്നു.
ഒമാനിൽ ക്രൂസ് കപ്പലുകളുടെ സീസൺ ഒക്ടോബർ അവസാനവാരത്തിലാണ് തുടങ്ങാറുള്ളത്. ആഡംബര കപ്പലുകൾ നടത്തൂന്ന ടൂറിസം പക്കേജുകൾ പലതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴിയൊരുക്കാറുണ്ട്. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയും അന്താരാഷ്ട്ര വിനോദ സഞ്ചാര കമ്പനിയുമായി സഹകരിച്ച് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനുള്ള മാർഗങ്ങളും തേടാറുണ്ട്.
കപ്പൽ വിനോദ സഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും മികച്ച വിനോദ സഞ്ചാ കേന്ദ്രമാക്കി ഒമാനെ മാറ്റാനാണ് മന്ത്രാലയം ല്ക്ഷ്യ മിടുന്നത്. രാജ്യത്തിന്റെ 3165 ചതുരശ്ര കിലോ മീറ്റർ ദൈർഘ്യമുള്ള തീരദേശം ഇതിന് അനുയോജ്യമായിരിക്കും. മത്ര സുഖിലാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.