മസ്കത്ത്: ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയറും ഭാര്യ എൽ.കെ. ബുഡൻബെൻഡറും ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സന്ദർശിച്ചു.
മ്യൂസിയം ഡയറക്ടർ ജനറൽ എൻജിനീയർ അൽ യഖ്ദാൻ അബ്ദുല്ല അൽ ഹർത്തി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. പ്രസിഡന്റും ഭാര്യയും മ്യൂസിയത്തിന്റെ വിവിധ ഡിവിഷനുകളിൽ പര്യടനം നടത്തുകയും അതേക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം കേൾക്കുകയും ചെയ്തു.
ഒമാനി ചരിത്രത്തിന്റെ ആഴവും ആധികാരികതയും വ്യക്തമാക്കുന്ന പുരാതന വസ്തുക്കളും കൈയെഴുത്തുപ്രതികളും അവർ ശ്രദ്ധിച്ചു. മ്യൂസിയത്തിന്റെ സവിശേഷതയായ ആധുനിക സംവേദനാത്മക സാങ്കേതിക വിദ്യകളെക്കുറിച്ചും വിവിധ വിഭാഗങ്ങളിലെ സന്ദർശകർക്കായി മ്യൂസിയം നൽകുന്ന സേവനങ്ങളെക്കുറിച്ചും അവർ മനസ്സിലാക്കി. സന്ദർശനത്തിന്റെ ഭാഗമായി ഇരുവരും സീനിയർ വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവെച്ചു. തങ്ങൾക്ക് നൽകിയ ആതിഥ്യത്തിന് നന്ദി രേഖപ്പെടുത്തുകയും ഒമാനെ ‘‘സമ്പന്നമായ ചരിത്രത്തിന്റെയും സമ്പന്നമായ ഭാവിയുടെയും രാജ്യം’’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.സന്ദർശന വേളയിൽ ജർമൻ പ്രസിഡന്റിനൊപ്പം റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറലും ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ നാസർ ഹമൂദ് അൽ കിന്ദി, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ഹമൂദ് അൽ മഅ്വാലി ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രി ഡോ. ഉറഹ്മ ഇബ്രാഹിം അൽ മഹ്റൂഖി, മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നിസ്വ ഫോർട്ടും പ്രസിഡന്റ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.