മസ്കത്ത്: 'ഗൾഫ് മാധ്യമം' പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് റമദാൻ ദിനക്രമത്തിൽ: 21. റഹീന നെച്ചോളി, 22. ഷിജു ഉസ്മാൻ, 23. വി.എച്ച്. റഫീഖ്, 24. മുഹമ്മദ് ഹാഫിസ്, 25. മൻസൂർ അലി, 26. നൗഷാദ് ചേലക്കര, 27. ലിബ, 28. ഹസീന ഹംസ, 29. പി.എം. അബ്ദുൽ റശീദ്, 30. നെജി റഹ്മത്ത്.
റമദാൻ ഒന്ന് മുതൽ അവസാനം വരെ 'ഗൾഫ് മാധ്യമം' പത്രം, മാധ്യമം വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ദിനേന ഒരു ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. ചോദ്യത്തിന് ശരിയുത്തരം അയച്ചവരിൽനിന്ന് ദിനേന ഓരോ വിജയികളെയാണ് തിരഞ്ഞെടുത്തത്. വിജയികൾക്ക് നൂർ ഗസലിെൻറ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും.ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാ സമ്മാനമായി സാംസങ്ങിെൻറ 40 ഇഞ്ച് ടെലിവിഷനും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.