റമദാൻ ക്വിസ് മത്സരത്തിലെ വിജയി മൻസൂർ അബ്​ദുൽ വഹാബിന്​ മെഗാ സമ്മാനം കൈമാറുന്നു 

ഗസൽ ഫുഡ്​ റമദാൻ ക്വിസ്: മെഗാ സമ്മാനം നൽകി

മസ്​കത്ത്: 'ഗൾഫ് മാധ്യമം' പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്ക്​ സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ മെഗാ സമ്മാന വിജയി മൻസൂർ അബ്​ദുൽ വഹാബിന്​ മെഗാ സമ്മാനമായി സാംസങ്ങി​െൻറ 40 ഇഞ്ച് ടെലിവിഷൻ നൽകി.

സംസം റസ്​റ്റാറൻറിൽ നടന്ന ചടങ്ങിൽ ഗസൽ ഫുഡ്സ് എക്​സി. ഡയറക്ടർ ഹസ്​ലിൻ സലിം, 'ഗൾഫ് മാധ്യമം' ഒമാൻ റസിഡൻറ്​സ്​ മാനേജർ ഷക്കീൽ ഹസൻ, ഗസൽ ഫുഡ്സ് സെയിൽസ് മാനേജർ അസീം, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ്​ മാനേജർ ഷൈജു സലാഹുദ്ദീൻ, അക്കൗണ്ട്സ് എക്​സിക്യൂട്ടീവ് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

റമദാൻ ഒന്നു മുതൽ അവസാനം വരെ 'ഗൾഫ് മാധ്യമം' പത്രം, മാധ്യമം വെബ് സൈറ്റ്, സമൂഹമാധ്യമ പേജുകളിൽ ദിനേന ഒരു ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. മത്സരത്തിൽ പങ്കെടുത്തവരിൽ ശരിയുത്തരം അയച്ചവരിൽനിന്ന്​ ദിനേന ഓരോ വിജയികളെയാണ് തിരഞ്ഞെടുത്തത്. 30 വിജയികൾക്ക് നൂർ ഗസലി​െൻറ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകി. വിജയികളിൽനിന്ന്​ തിരഞ്ഞെടുത്തയാൾക്കാണ്​ മെഗാ സമ്മാനം.

റമദാൻ ക്വിസ് മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗസൽ ഫുഡ്‌സ് മാനേജ്‌മെൻറ്​ പ്രതിനിധികൾ പറഞ്ഞു. റൂവിയിൽ ഗ്രാഫിക് ഡിസൈനിങ്​ സ്ഥാപനം നടത്തുകയാണ്​ വിജയിയായ മൻസൂർ അബ്​ദുൽ വഹാബ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.