മസ്കത്ത്​: ഈ ​പെ​രു​ന്നാ​ളി​ന്​ നി​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ വെ​റു​തെ​യാ​വി​ല്ല, കാ​ത്തി​രി​ക്കു​ന്ന​ത്​ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളാ​ണ്. ഈ​ദു​ൽ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​വാ​സി​ക​ളു​ടെ മു​ഖ​പ​ത്ര​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും സ്വ​ർ​ണ വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന മ​ത്സ​രം ഇ​ക്കു​റി​യും വാ​യ​ന​ക്കാ​ർ​ക്ക്​ മു​ൻ​പി​ലേ​ക്കെ​ത്തു​ന്നു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ലും തു​ട​ർ​ന്നു​ള്ള ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ലും പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും വീ​ഡി​യോ​ക​ൾ​ക്കും സ്വ​ർ​ണ നാ​ണ​യ​മാ​ണ്​ സ​മ്മാ​ന​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

‘സെ​ലി​ബ്രേ​റ്റ്​ വി​ത്ത്​ ജോ​യ്​’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 23 വി​ജ​യി​ക​ൾ​ക്ക്​ നാ​ല്​ ഗ്രാം ​വീ​തം സ്വ​ർ​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ലെ വ​ൻ വി​ജ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​ക്കു​റി​യും പെ​രു​ന്നാ​ളി​ന്​ വ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ എ​ത്തു​ന്ന​ത്. മേ​യ്​ 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്​ സ​മ്മാ​നം. പെ​രു​ന്നാ​ൾ ന​മ​സ്കാ​രം, ഈ​ദ്​​ഗാ​ഹ്, യാ​ത്ര​ക​ൾ, ഈ​ദ്​ ഷോ​പ്പി​ങ്, ഭ​ക്ഷ​ണം, പാ​ച​കം, കു​ടും​​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം സ​മ്മാ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കും. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ പ്ര​വാ​സി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം.

നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്​

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒമാൻ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ഫോ​ളോ ചെ​യ്യു​ക (https://www.facebook.com/GulfMadhyamamOman )

ജോ​യ്​ ആ​ലു​ക്കാ​സ്​ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ഫോ​ളോ ചെ​യ്യു​ക ( https://www.facebook.com/Joyalukkas)

ഗ​ൾ​ഫ്​ മാ​ധ്യ​മം പേ​ജി​ൽ ഈ​ദു​ൽ ഫി​ത്​​ർ പോ​സ്റ്റി​ന്​ താ​ഴെ​യു​ള്ള ക​മ​ന്‍റ്​ ബോ​ക്സി​ൽ നി​ങ്ങ​ളു​​ടെ ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​യോ പോ​സ്റ്റ്​ ചെ​യ്യു​ക

വീ​ഡി​യോ ഒ​രു​മി​നി​റ്റി​ൽ ക​വി​യ​രു​ത്​

ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക

Tags:    
News Summary - gold prize for Perunnal pictures Joy Alukas' competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.