സലാല തീരത്ത് ചരക്ക് കപ്പൽ കത്തി നശിച്ചു; ആളപായമില്ല

സലാല:​​ ദോഫാർ ഗവർണറേറ്റിലെ സലാല തീരത്തിനടുത്ത്​ ചരക്ക്​ കപ്പൽ കത്തി നശിച്ചു. ഇന്ത്യക്കാരായ ഒമ്പത്​ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബൈയിൽനിന്ന് സോമാലിയയിലേക് പോകുകയായിരുന്ന ‘ദുഅ അൽ ജദഫ്’ എന്ന ചരക്കു കപ്പൽ സലാക്കടുത്ത് മിർബാത്തിലാണ്​ അപകടത്തിൽപ്പെടുന്നത്​.

എൺപതോളം കാറുകളാണ് ഉരുവിൽ ഉണ്ടായിരുന്നത്. കാറുകൾ ഉൾപ്പടെ കപ്പൽ പൂർണമായും കത്തിയമർന്നു. രക്ഷപ്പെട്ട ഏഴ് പേർ ഗുജറാത്ത് സ്വദേശികളും രണ്ട് പേർ യു.പി. സ്വദേശികുളുമാണ്. ഇവരുടെ നിയമ നടപടി പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

കത്തിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനോടൊപ്പം

ഒരു സ്വദേശി പൗരനാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൊറോണിയിൽ രജിസ്റ്റർ ചെയ്ത കപ്പൽ പാക്കിസ്ഥാൻ ബംഗ്ലദേശ് സ്വദേശികളുടെതാണ്.

Tags:    
News Summary - goods ship caught fire off the coast of Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.