വാദികബീർ വെടിവെപ്പ്​: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ

മസ്കത്ത്​: വാദികബീർ വെടിവെപ്പ്​ സംഭവത്തിലെ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. സംഭവത്തിൽ മൂന്നുപേരും സേനയുമായുള്ള ഏറ്റുമുട്ടല്ലിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, വെടിവെപ്പ്​ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്​.

തിങ്കളാഴ്ച രാത്രി പത്തോടെ അര​ങ്ങേറിയ വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ്​ മരിച്ചത്​. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ്​ ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്.

മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്​. തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ്​ ദാരുണമായ സംഭവങ്ങൾ തുടക്കം. മസ്​ജിദ്​ പരിസരത്ത്​ പ്രാർഥനക്കായി തടിച്ച്​ കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ​ വെടിയുതിർക്കുവായിരുന്നുവെന്നാണ്​ അനൗദ്യോഗിക വിവരം. സംഭവ സമയത്ത്​ നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു​.

Tags:    
News Summary - Three accused are Omani brothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.