മസ്കത്ത്: വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ദു:ഖം രേഖപ്പെടുത്തി. ഇത് നഗ്നമായ ആക്രമണവും വിദ്വേഷം വളർത്തുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മതപരമായ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും മറ്റും വ്യത്യാസമുണ്ടെങ്കിലും അത് മറ്റുള്ളവർക്കെതിരെയുള്ള ആക്രമണത്തിലേക്ക് നയിക്കുന്നതാകരുത്.
ഇരകളായവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും മുറിവേറ്റവർക്കും സൗഖ്യത്തിനായി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. സമയോചിതമായി ഇടപ്പെട്ട സുരക്ഷാ, സൈനിക ഏജൻസികളുടെയും പ്രവർത്തനത്തെ പ്രശംസിക്കുകയാണ്.
രാജ്യത്തിന്റെ നേട്ടങ്ങളും സമൂഹ സുരക്ഷയും സംരക്ഷിക്കുന്നതിന് അവരുമായി സഹകരിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.