മസ്കത്ത്: ഒമാനിലെ സർക്കാർ കമ്പ്യൂട്ടർനെറ്റ്വർക്കുകളെ ലക്ഷ്യമിട്ടുള്ള 880 ദശലക്ഷം സൈബർ ആക്രമണങ്ങളെ കഴിഞ്ഞവർഷം പരാജയപ്പെടുത്തിയതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ (െഎ.ടി.എ) വാർഷിക റിപ്പോർട്ട്. 2016നെ അപേക്ഷിച്ച് മൂന്നിരട്ടി ആക്രമണ ശ്രമങ്ങൾ ഉണ്ടായി. 2016ൽ 279 ദശലക്ഷം ആക്രമണ ശ്രമങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം, വെബ്സൈറ്റുകളെ ലക്ഷ്യമിട്ടുള്ള സൈബർ ക്രിമിനലുകളുടെ പ്രവർത്തനം കുറഞ്ഞിട്ടുണ്ട്. 2016ൽ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് 1.75 ദശലക്ഷം ആക്രമണശ്രമങ്ങൾ നടന്നത് കഴിഞ്ഞവർഷം 1.41 ദശലക്ഷമായി കുറഞ്ഞു.
അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻസ് യൂനിയെൻറ കഴിഞ്ഞ വർഷത്തെ ആഗോള സൈബർ സുരക്ഷാ സൂചിക പ്രകാരം ഏറ്റവും മികച്ച സൈബർ സുരക്ഷ ഉറപ്പുനൽകുന്ന ലോകത്തിലെ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നും അറബ് മേഖലയിലെ പ്രഥമ രാഷ്ട്രവുമാണ് ഒമാൻ. ഒമാൻ െഎ.ടി.എക്ക് രണ്ട് വിഭാഗങ്ങളാണുള്ളത്. സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നെറ്റ്വർക്കുകൾ, വെബ്ൈസറ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്ന ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷനും രാജ്യത്തെ പൊതുവായ സൈബർ മേഖലയുടെ സുരക്ഷ നിരീക്ഷിക്കുന്നതിനുള്ള ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീമും (ഒ.സി.ഇ.ആർ.ടി).
സൈബർ ഭീഷണികളും ആക്രമണ സാധ്യതകളും നേരിടുക, ഇലക്ട്രോണിക് സേവനങ്ങളുടെ ഉപയോഗത്തിന് സുഗമമായ സൈബർ അന്തരീക്ഷം ഒരുക്കുകയുമാണ് സെർട്ടിെൻറ ദൗത്യം. വൈറസ്, മാൽവെയർ ആക്രമണങ്ങൾ കഴിഞ്ഞ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 2016ൽ 7824 വൈറസുകളെയും മാൽവെയറുകളെയും കണ്ടെത്തിയ സ്ഥാനത്ത് കഴിഞ്ഞവർഷം 11,370 എണ്ണത്തെയാണ് കണ്ടെത്തിയത്. സ്പൈവെയറുകളുടെ എണ്ണത്തിലാകെട്ട കഴിഞ്ഞവർഷം കുറവ് രേഖപ്പെടുത്തി.
സുരക്ഷാ സംവിധാനങ്ങൾ മറികടന്നുണ്ടായ 2459 സൈബർ ആക്രമണങ്ങളും വിജയകരമായി കൈകാര്യം ചെയ്തതായി െഎ.ടി.എ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്താൻ പരമാവധി അഞ്ച് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് എടുത്തത്. ഒമാൻ സെർട്ട് ആകെട്ട 44340 ആക്രമണങ്ങളാണ് കഴിഞ്ഞവർഷം കൈകാര്യം ചെയ്തത്. 2016ൽ ഇത് 16118 ആയിരുന്നു. സെർട്ട് കൈകാര്യം ചെയ്ത് ഡിജിറ്റൽ ഫോറൻസിക് കേസുകൾ 2016ൽ 39 ആയിരുന്നത് കഴിഞ്ഞ വർഷം 172 ആയി ഉയർന്നു. 877 ഉപകരണങ്ങളിൽനിന്ന് വിവിധ കേസുകൾക്കായുള്ള തെളിവുകൾ ശേഖരിച്ചതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.