മസ്കത്ത്: സീബ് ഇന്ത്യന്‍ സ്കൂളിലെ 2022-23 ബാച്ചിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ഗ്രാജ്വേഷന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സയാന സൈഫ് സൈദ് അല്‍ മാന്‍ജി മുഖ്യാതിഥിയായി. മസ്കത്ത് കോളജിലെ അക്കാദമിക് വിഭാഗം ഡീന്‍ ഡോ. മാത്യു ഫിലിപ് ആയിരുന്നു മുഖ്യ പ്രഭാഷകന്‍.
ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സീബ് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ഗജേഷ് കുമാര്‍ ധരിവാള്‍, സീബ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആര്. രഞ്ജിത്ത് കുമാര്‍, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശൈഖ് നയീം (വൈസ് പ്രസി), ഡോ. മുജീബ് ഹുസൈന് (ചെയര്പേഴ്സൻ -സ്പോര്‍ട്സ്), ശിവകുമാര്‍ നല്ലുസ്വാമി (ചെയര്പേഴ്സന്-അക്കാദമിക് കോ സ്കൊളാസ്റ്റിക്), അബ്ദുല്‍ ജബ്ബാര്‍ (ചെയര്പേഴ്സൻ - ഇന്‍ഫ്രാസ്ട്രക്ചര്‍) എന്നിവര്‍ വിശിഷ്ടാതിഥികളായി.
സീബ് ഇന്ത്യന്‍ സ്കൂളില്‍നിന്ന് പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന പന്ത്രണ്ടാമത്തെ ബാച്ചാണിത്. ഒമ്പതാം തരം വിദ്യാര്‍ഥിനി ജുതിക സഞ്ജയ് സ്വാഗതം പറഞ്ഞു. സ്കൂള്‍ ഗായകസംഘം ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. സീനിയര്‍ വിഭാഗം അധ്യാപകരായ അബ്ദുല്‍ മജീദ്, അജയ് ചൗബേ, ഷൈനി പൊന്നച്ചന് എന്നിവര്‍ പ്രാർഥന ചൊല്ലി.
പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് സന്ദേശം നല്കി. മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ഹെഡ് ബോയ് ആയുഷ് ഭരദ്വാജ്, ഹെഡ് ഗേള്‍ സൗമ്യ പരീദ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അംഗീകാരത്തിന് ആദിത്യ ബോസ്, സ്വപ്ന ജാമ്ഗിര് എന്നിവര്‍ അര്‍ഹരായി.
കായിക മേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അംഗീകാരത്തിന് ആദിത്യ ബോസും നജീഹ സയ്ദ് അമ്മാടത്തും അര്‍ഹരായി. സൗമ്യ പരീദ, ആയുഷ് ഭരദ്വാജ്, കരണ്‍ ഷിബു ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സ്കൂള്‍ ഗായകസംഘം വിജയപ്രചോദനഗാഥ ആലപിച്ചു. ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം, ഡയറക്ടര്‍ ബോര്‍ഡിലെയും മാനേജ്മെന്റ് കമ്മിറ്റിയിലെയും മറ്റ് അംഗങ്ങള്‍, രക്ഷാകര്ത്താക്കള്, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസ നേര്‍ന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.