മസ്കത്ത്: ആശ്വാസം പകർന്ന് ഒമാനിലെ കോവിഡ് മരണസംഖ്യയിൽ കുറവ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 15 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1301 ആയി. ഇതിൽ 975 പേർ സ്വദേശികളും 326 പേർ പ്രവാസികളുമാണ്.
കഴിഞ്ഞയാഴ്ചയിലെ ആദ്യ നാലു ദിവസങ്ങളിൽ ശരാശരി പത്തുമരണം വീതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 973 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 1,18,140 ആയി. 1313 പേർകൂടി രോഗമുക്തരായിട്ടുണ്ട്. 1,08,681 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 42 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 351 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 148 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 488 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. 184 പേരുള്ള സീബാണ് മുന്നിൽ. മസ്കത്ത് -128, ബോഷർ -96, മത്ര -52, അമിറാത്ത് -23, ഖുറിയാത്ത് -അഞ്ച് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിലെ 102 പേരിൽ 72 പേരും സുഹാറിലാണ്. സുവൈഖ് -12, സഹം -ഏഴ്, ഷിനാസ് -നാല്, ലിവ -നാല്, ഖാബൂറ -മൂന്ന് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ എണ്ണം. ദാഖിലിയയിൽ 87 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 45 പേരും നിസ്വയിലാണ്. ആദമിൽ 16ഉം സമാഇൗലിൽ എട്ടും പേർക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. തെക്കൻ ബാത്തിനയിൽ 72 പേരാണ് പുതിയ രോഗികൾ. ഇതിൽ 48 പേരും ബർക്കയിലാണ്. ദാഹിറ -52, ബുറൈമി -48, ദോഫാർ -43, തെക്കൻ ശർഖിയ -37, വടക്കൻ ശർഖിയ -25, അൽ വുസ്ത -12, മുസന്ദം -ഏഴ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.