മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 12 പേർ കൂടി മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഇത്രയും പേർ മരിച്ചത്. 947 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,20,389 ആയി. 1046 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. 1,11,096 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 26 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 300 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 138 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളിൽ 443 പേരും മസ്കത്തിലാണ്. മസ്കത്ത്-120, ബോഷർ-90, മത്ര-62, അമിറാത്ത്-17, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 125 പുതിയ രോഗികളിൽ 87 പേരും സുഹാറിലാണ്. ഷിനാസിലും സഹമിലും ഒമ്പതു പേർക്ക് വീതവും ലിവയിൽ എട്ടു പേർക്കും സുവൈഖിൽ ഏഴു പേർക്കും ഖാബൂറയിൽ അഞ്ചുപേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ദാഖിലിയയിൽ 120 പുതിയ രോഗികളാണ് ഉള്ളത്. ഇസ്കി-പത്ത്, ആദം-ഒമ്പത്, സമാഇൗൽ-എട്ട്, ബഹ്ല-ഏഴ്, അൽ ഹംറ-അഞ്ച്, ബിഡ്ബിദ്-മൂന്ന്, മനാ-ഒന്ന് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിന-53, ദാഹിറ-45, ദോഫാർ-43, അൽ വുസ്ത-36, വടക്കൻ ശർഖിയ-30, തെക്കൻ ശർഖിയ-28, ബുറൈമി-17, മുസന്ദം-ഏഴ് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.