മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'സസ്നേഹം കോഴിക്കോട് സീസണ് 2' ഫുട്ബാള്‍ ടൂര്‍ണമെന്റും ഫാമിലി ഫെസ്റ്റും ഡിസംബര്‍ 20 വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ മബേല മസ്കത്ത് മാളിന് സമീപമുള്ള അല്‍ ശാദി ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള-മസ്കത്ത് ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടിന്റെ മറുവശത്ത് ഒമാനിലെ പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഫാമിലി ഫെസ്റ്റും കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി രജിസ്ട്രേഷന് ക്യാമ്പും സംഘടിപ്പിക്കും.
ഗ്ലോബല്‍ മണി എക്സ്ചേഞ്ചുമായി സഹകരിച്ചാണ് രജിസ്ട്രേഷന് ക്യാമ്പ്. അതിനായി ആവശ്യമായ പാസ്പോര്‍ട്ട് ഫ്രണ്ട് പേജ് (സെല്‍ഫ് അറ്റസ്റ്റഡ്), പാസ്പോര്‍ട്ട് അഡ്രസ് പേജ് (സെൽഫ് അറ്റസ്റ്റഡ്), ഫോട്ടോ, ഒമാന്‍ ഐ.ഡി കാര്‍ഡ് കോപ്പി (ഫ്രണ്ട് ആന്‍ഡ് ബാക്ക്- സെല്‍ഫ് അറ്റസ്റ്റഡ്), ആധാര്‍ കാര്‍ഡ് കോപ്പി (സെല്‍ഫ് അറ്റസ്റ്റഡ്) എന്നി രേഖകള്‍ കൊണ്ടുവരേണ്ടതാണ്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന നൂറോളം സ്ത്രീകള്‍ പങ്കെടുക്കുന്ന മൈലാഞ്ചി ഫെസ്റ്റ് ആണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. രണ്ട് പേരടങ്ങുന്ന ടീമുകളായിട്ടാണ് മൈലാഞ്ചി ഫെസ്റ്റ് നടക്കുന്നത്.
+96894561022 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ആകര്‍ഷകമായ വിനോദ കായിക മത്സരങ്ങളും നടക്കും.
ജാതി- മത-രാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സയ്യിദ് എ.കെ.കെ തങ്ങള്‍, കരീം പേരാമ്പ്ര, റംഷാദ് താമരശ്ശേരി, ഷാഫി ബേപ്പൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.