ഗൾഫ് മാധ്യമം റമദാൻ ക്വിസ് സംഘടിപ്പിക്കുന്നു

മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി റമദാൻ ക്വിസ് മൽസരം സംഘടിപ്പിക്കുന്നു.

റമദാൻ ഒന്ന് മുതൽ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ http://www.madhyamam.com/omanramadanquiz എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും  മത്സരത്തിൽ പങ്കെടുക്കാം.

ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക്  ശരിയുത്തരം അയച്ചവരിൽ നിന്നും  നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർഗസലിന്‍റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും.

ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്‍റെ 40 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്ക് മുമ്പ്​ അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്​.

Tags:    
News Summary - gulf madhyamam conducting ramadan quiz in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.