വി.കെ. ഹംസ അബ്ബാസ്- ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം

വി​ശ്വോ​ത്ത​ര​മാ​യി​ത്തീ​ര​ട്ടെ ന​മ്മു​ടെ രാ​ഷ്ട്രം

അ​ന്ധ​മാ​യ ക​ൽ​പി​ത ദേ​ശീ​യ​തക്കുപ​ക​രം നാം ​ഉ​ത്തും​ഗ​മാ​യ ദേ​ശ​സ്നേഹ​ത്തി​നൊ​രു​ങ്ങേ​ണ്ട സ​മ​യം സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്നു. സ്വാ​തന്ത്ര്യദി​നാ​ഘോ​ഷ​ത്തി​ന് നാം ​ഒ​ന്നു​കൂ​ടി ഒ​രു​ങ്ങു​മ്പോ​ൾ ഈ ​ചി​ന്ത​യാ​ണ് ന​മു​ക്ക് പ്ര​ചോ​ദ​ക​മാ​വേ​ണ്ട​ത്. ക​ഴി​ഞ്ഞു​പോ​യ ശോ​ഭ​ന കാ​ല​ത്തി​ന്‍റെ വി​ഭാ​വി​ത ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി നാം ​ഒ​ന്നി​ച്ചി​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

ഫാ​ഷി​സ്റ്റ്, നാ​സി​സ്റ്റ്, കൊ​ളോ​ണി​യലി​സ്റ്റ് കാ​ലം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ജാ​തി-​മ​ത-​വ​ർ​ഗ-​വ​രേ​ണ്യ-​വ​ർ​ഗ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ നാം ​ഒ​രു​മി​ക്കേ​ണ്ട സ​ന്ദ​ർ​ഭം സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്നു. ഒരേ പാ​ശ​ത്തി​ൽ മു​റു​കെപ്പിടി​ച്ച് ഉ​റ​ക്കെ പ​റ​യു​ക 'നാ​മൊ​ന്ന്, നാടൊ​ന്ന്'.

നാം ​സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 77ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​സ​ന്ദ​ർ​ഭത്തി​ൽ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​റു ന​ട​ത്തി​യ പ്ര​സം​ഗത്തി​ലെ വ​രി​ക​ൾ ഓ​ർ​ത്തു​പോ​വു​ന്നു. 'കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് നാം ​ന​മ്മു​ടെ ഭാ​ഗ​ധേയ​വു​മാ​യി ഒ​രു കൂ​ടി​ക്കാ​ഴ്‌​ച​ക്കുള്ള സ​മ​യം കു​റി​ച്ചു.

ഇ​പ്പോ​ഴി​താ നാം ​ന​മ്മു​ടെ ശ​പ​ഥം നി​റ​വേ​റ്റു​ന്ന​തി​നു​ള്ള ഈ ​സ​മ​യം സ​മാ​ഗ​തമാ​യി​രി​ക്കു​ന്നു. ഈ ​ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ​യും ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ​യും അ​തി​ലു​പ​രി മനു​ഷ്യ​ സ​മൂ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​നുവേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ക്കു​മെ​ന്ന് നാം ​പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​ത് സ​മു​ചി​ത​മാ​യി​രി​ക്കും'.

ഗാ​ന്ധി​ജി വെ​ടി​യേ​റ്റ് വീ​ണ​പ്പോ​ൾ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പ​റ​ഞ്ഞ വാ​ക്കു​ക​ൾ നാം ​മ​റ​ക്ക​രു​ത്. 'ഇ​ന്ത്യ​ൻ ജ​ന​തി​യു​ടെ പ്ര​കാ​ശം പൊ​ലി​ഞ്ഞു. ഇ​വ​ർ ഇ​രു​ട്ടി​ലാ​ണ്ടു​ക​ഴി​ഞ്ഞു. ധ​നി​ക​ന്‍റെ​യും ദ​രി​ദ്ര​ന്‍റെ​യും ഹൃ​ദ​യ​ത്തി​ൽ അ​ദ്ദേഹം ​സ്ഥാ​നം പി​ടി​ച്ചു. അ​ദ്ദേ​ഹം കാ​ലാ​കാ​ലം ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജീ​വി​ച്ചി​രി​ക്കും'.

ര​ക്തം പു​ര​ണ്ട ക​ഥ​ക​ൾ ത​ന്നെ​യാ​യി​രു​ന്നു പി​ന്നീ​ട്. അ​ദ്ദേ​ഹ​ത്തി​ന്റെ മകൾ ഇ​ന്ദി​ര ഗാ​ന്ധി​യും അ​വ​രു​ടെ മ​ക​ൻ രാ​ജീ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​ൻ രാ​ഹു​ൽ​ഗാ​ന്ധി​യും ധൈ​ര്യ​പൂ​ർ​വം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വിന്‍റെ ഇ​തേ പാ​ത ത​ന്നെ പി​ന്തുട​രു​ന്ന​ത് ന​മു​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ ഉ​ന്ന​ത​സ്ഥാ​ന​ത്തിരി​ക്കെ​യാ​ണ് അ​ദ്ദേ​ഹം വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ വ​ന്ന​ത്. പ്ര​ധാ​ന​മ​ ന്ത്രി​ക്ക് പത്തു​ദി​വ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു​വെ​ന്ന​തും നാ​മോ​ർ​ക്ക​ണം. 1947 ആ​ഗ​സ്റ്റ് 14-15 ന്‍റെ ​സം​ഗ​മ​രാ​ത്രി​യിലാണ് ര​ണ്ടു​നൂ​റ്റാ​ണ്ടുകാ​ലം ഇ​ന്ത്യ​യെ അ​ട​ക്കി​ഭ​രി​ച്ച ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ അ​ടി​മ​ത്ത നു​ക​ത്തി​ൽ നി​ന്നും നാം ​മോ​ചി​ത​രാ​യ​ത്.

ആ​ദ്യ​ത്തെ നൂ​റു​വ​ർ​ഷം ഇ​ന്ത്യ​യി​ലെ പ​ല നാ​ട്ടു​രാ​ജ്യ​ങ്ങ​ളേ​യും ത​മ്മി​ല​ടി​പ്പി​ച്ച്, ത​നി​ക്കാ​ക്കി കീ​ഴ്പ്പെ​ടു​ത്തു​ക​യും അ​വ​സാ​ന നൂ​റു​വ​ർ​ഷം ഇ​ന്ത്യയെ മുച്ചൂടും അടക്കി ഭരിക്കുകയും ചെയ്‌ത ബ്രിട്ടീഷ് സാമ്രാജ്യത്വാധികാരികൾ കൂടൊഴിഞ്ഞ് പോയത് അന്നാണ്.

അധികാരത്തിനുവേണ്ടിയും താൽപര്യ സംരക്ഷണത്തിനുവേണ്ടിയും തമ്മിലടിക്കുന്നത് ശത്രുക്കളെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തമ്മിൽ കലഹിക്കുകയും അവശന്മാരുടെയും ആർത്തന്മാരുടെയും അവകാശങ്ങൾ അപഹരിക്കുകയും ചെയ്യുന്നത് ശത്രുക്കളെ എത്രമേൽ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

1857 മേയ് 10ന് ബ്രിട്ടീഷുകാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ മീററ്റിൽ തുടങ്ങി ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് പടർന്നുപിടിച്ച കലാപം 1858ൽ ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളാൽ അടിച്ചമർത്തപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വെറുപ്പും വിദ്വേഷവും ആളിപ്പടരുകയാണുണ്ടായത്.

സിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ ഇകഴ്ത്തിക്കാട്ടിയ ഈ സമരമാണ് പിന്നീട് ബ്രിട്ടീഷുകാർക്കെതിരെ ജനകീയ പ്രക്ഷോഭത്തിന്‍റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചാലകശക്തിയായത്‌. മംഗൽപാണ്ഡെയെന്ന ബംഗാൾ റെജിമെന്റിലെ സിപായിയാണ് ആദ്യമായി ബ്രിട്ടീഷുകാരാർ തൂക്കിലേറ്റപ്പെട്ട രക്തസാക്ഷി.

അവസാന മുഗൾ ചക്രവർത്തിയായബഹുദൂർഷാ സഫർ രണ്ടാമനും ഹക്കീം അഹ്സദുല്ലാ, നാനാ സാഹിബ്, മിർസാ മുഗൾ, ബഗത്ഖാൻ, റാണി ലക്ഷ്മിഭായ്, ബീഗം ഹസ്റത്ത് മഹൽ തുടങ്ങിയവരായിരുന്നു ഒന്നാം സ്വാതന്ത്യ്രസമരത്തിന് ചുക്കാൻ പിടിച്ചത്.

20ാമത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫർ രണ്ടാമനെ പുനഃപ്രതിഷ്‌ഠിക്കാനായി 1857ൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോട്ട പിടിച്ചടക്കി. 1858ൽ ബ്രിട്ടീഷുകാരുമായുണ്ടായ ഗ്വാളിയോർ യുദ്ധത്തിലാണ് റാണി ലക്ഷ്‌മിഭായ് കൊല്ലപ്പെട്ടത്.

1921ൽ പൊട്ടിപ്പുറപ്പെട്ട മലബാർ കലാപവും ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരമായിരുന്നു. മാപ്പിള ലഹളയെന്ന് ബ്രിട്ടീഷുകാർ കൊച്ചാക്കി പരിഹസിച്ചിരുന്ന ആ സമരമാണ് സ്വതന്ത്ര ഇന്ത്യയുടെ മറ്റൊരു ചാലകശക്തി. മുസ്‍ലിംകളും ഹിന്ദുക്കളും ചൂഷകന്മാരായ ജന്മിമാർക്കെതിരെ നടത്തിയ സമരമാണ് പിന്നീട് കലാപമായി വളർന്നത്.

തുടർന്നുണ്ടായ വേദനാജനകമായ സംഭവവികാസങ്ങൾക്ക് ഈ നാട് സാക്ഷിയായി. വാഗൺ ട്രാജഡിയുടെ രക്തസാക്ഷികൾ ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ സാക്ഷ്യങ്ങളാണ്. അന്തമാൻ സെല്ലുലാർ ജയിലുകൾ അതിന്‍റെ തന്നെ തുടർച്ചയാണ്. മലബാർ കലാപത്തിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‍ലിയാരും അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്യ്രസമരത്തിന് നേതൃത്വം വഹിച്ച ആളുകളായിരുന്നു.

നെഞ്ചിലേക്കുതന്നെ നിറയൊഴിക്കണമെന്ന് ബ്രിട്ടീഷ് പട്ടാളത്തോട് സുധീരം പറഞ്ഞ് മരണമേറ്റുവാങ്ങിയ കുഞ്ഞഹമ്മദ് ഹാജിയും സെല്ലുലാർ ജയിലിലെ തൂക്കുമരത്തിൽ വീരമൃത്യു വരിച്ച ആലിമുസ്‍ലിയാരും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്ന ഇന്ത്യയുടെ മുൻകാല യോദ്ധാക്കളായിരുന്നു.

ബാബരി മസ്‌ജിദുമായി പേർ ചേർക്കപ്പെട്ട ബാബർ ചക്രവർത്തി തന്‍റെ മകൻ ഹുമയൂണിന് നൽകിയ ഉപദേശം തന്നെ അദ്ദേഹം നാട്ടിൽ ക്ഷേമവും സമാധാനവും കളിയാടാൻ വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ്. ‘‘മകനേ, വിവിധ മതങ്ങൾ കൊണ്ട് പേരുകേട്ട രാജ്യമാണ് ഹിന്ദുസ്ഥാൻ.

അതിന്റെ പരമാധികാരം എന്നിലർപ്പിച്ചതിന് ദൈവത്തിന് സ്തുതി. മതഭ്രാന്തിൽ നിന്നും ഹൃദയത്തെ ശുദ്ധമാക്കി നിർത്തുക. ഓരോ വിഭാഗത്തിന്റെയും നിർദിഷ്ട നിയമങ്ങൾക്കനുസരിച്ച് നീതി നടപ്പാക്കുകയും ചെയ്യുക’’. ഇതാണ് അദ്ദേഹത്തിന്റെ വസിയ്യത്ത്.

സാഹോദര്യത്തിനും സൗഭാഗ്യത്തിനും പ്രാമുഖ്യം നൽകി അദ്ദേഹത്തിന്റെ മകനും 'ഹിന്ദുസ്ഥാൻ'എന്ന ഇന്ത്യയെ ഭരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പേരമകൻ ബഹദൂർഷാ സഫർ 1987ലെ കലാപത്തിനുശേഷം ബ്രിട്ടീഷ് അധികാരികളാൽ നാടുകടത്തപ്പെടുകയാണുണ്ടായത്.

റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം അവിടെയാണ് ചരമമടഞ്ഞത്. ഇന്ത്യയുടെ മുൻപ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുൽകലാം അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കുറിക്കുന്ന കവിത ഉദ്ധരിച്ച് അദ്ദേഹത്തെ അനുസ്‌മരിക്കുകയുണ്ടായി.

1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ മഹാകവി അല്ലാമാ ഇഖ്ബാൽ പാടിയത് നാമോർക്കുക. വിശ്വത്തേക്കാൾ വലുതാണ് നമ്മുടെ ഹിന്ദുസ്ഥാൻ. നാം ആ മണ്ണിലെ രാപ്പാടികളാണ്. ഈ ആരാമം നമ്മുടേതാണ്.

1915ൽ ഇന്ത്യയിലെത്തിയ മഹാത്മാഗാന്ധി ഉയർത്തിയ സ്വാതന്ത്ര്യസമരം നാം അനുസ്മ‌രിക്കുമ്പോൾ വെടിയുണ്ടയേറ്റ് തുളവീണ അദ്ദേഹത്തിന്‍റെ നെഞ്ചിൽ നിന്നും ഉതിർന്നൊഴുകിയ രക്തം, ഹേ റാം എന്ന ഗദ്‌ഗദമുറ്റിയ ശബ്ദം, തളർന്നുവീണ നിശ്ചലശരീരം നാം ഓർത്തുപോകുന്നു.

സർവതതന്ത്ര സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സഹനസമരത്തിനും പങ്കായം പിടിച്ച ഗാന്ധിജിയെ ഓർത്തുകൊണ്ട് നാം സ്വാതന്ത്ര്യം ആഘോഷിക്കുക. ഈ സ്വാതന്ത്ര്യദിനം ഐക്യത്തിനും സാഹോദര്യത്തിനും സമത്വത്തിനും പ്രചോദകമായിത്തീരട്ടെ. ജയ്ഹിന്ദ്.

Tags:    
News Summary - gulf madhyamam-Independence day-wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.