മസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ @ 75' ഫ്രീഡം ക്വിസ് ഈമാസം പത്തിന് ആരംഭിക്കും. സെപ്റ്റംബർ എട്ട് വരെ 30 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 64 വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവരും പങ്കാളികളാകും.
ഓരോ ദിവസവും രണ്ടാൾക്ക് വീതം ജീപാസ് അല്ലെങ്കിൽ റോയൽഫോർഡ് നൽകുന്ന സമ്മാനങ്ങളും ബിസ്മിയുടെ ഗിഫ്റ്റ് ഹാമ്പറുകളും ലഭിക്കും. വിജയികളിൽ മൂന്നുപേർക്ക് യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് നൽകുന്ന സാംസങ് ഗാലക്സി ടാബ് ആണ് സമ്മാനം. മെഗാ വിജയിക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷൻ സമ്മാനമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിലെ ഗൾഫ് മാധ്യമത്തിലൂടെ അറിയാം. www.madhyamam.com എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.