ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മ​വും’ ജോ​യ്​ ആ​ലു​ക്കാ​സും സംയുക്​തമായി സംഘടിപ്പിച്ച ​ജോ​യ്​ വി​ത്ത്​ സാ​ന്‍റ, എ​ൻ​ജോ​യ്​ ന്യൂ ​ഇ​യ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്യുന്നു. ജോ​യ്​ ആ​ലു​ക്കാ​സ്​ഒ​മാ​ൻ റീ​ജ​ന​ൽ മാ​നേ​ജ​ർ ആ​ന്‍റോ ഇ​ഗ്​​​നേ​ഷ്യ​സ്, ബ്രാ​ഞ്ച്​ മാ​നേ​ജ​ർ റൂ​ണി ഡേ​വി​സ്, ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ​ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് മത്സരം: സമ്മാനങ്ങൾ നൽകി

മസ്കത്ത്: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 'ഗൾഫ് മാധ്യമ'വും ജോയ് ആലുക്കാസും സംയുക്തമായി സംഘടിപ്പിച്ച ജോയ് വിത്ത് സാന്‍റ, എൻജോയ് ന്യൂ ഇയർ മത്സരങ്ങളുടെ ഒമാനിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു മത്സരം. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ ദിനങ്ങളിലെ അവിസ്മരണീയ ചിത്രങ്ങൾ അയച്ചവരെയാണ് പരിഗണിച്ചത്.

എല്ലാ ജി.സി.സിയിലും മത്സരം നടന്നിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ പങ്കെടുത്തു. വിജയികളായ അൻസാർ മുഹമ്മദ്, എം. ദിലീപ്, നിഷ മഫൂസ്, നെസ്ലിൻ സിസിലിയ മൊറാസ്, ശക്കീല ജാവേദ് എന്നിവർക്കാണ് ജോയ് ആലുക്കാസിന്‍റെ റുവി ഷോറൂമിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകിയത്.

ജോയ് ആലുക്കാസ് ഒമാൻ റീജനൽ മാനേജർ ആന്‍റോ ഇഗ്നേഷ്യസ്, ബ്രാഞ്ച് മാനേജർ റൂണി ഡേവിസ്, ഗൾഫ് മാധ്യമം റെസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ എന്നിവരാണ് സമ്മാനങ്ങൾ കൈമാറിയത്. മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ എന്നിവർ സംബന്ധിച്ചു. അടുത്ത ആഘോഷ വേളകളിലും മത്സരങ്ങൾ തുടരുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

Tags:    
News Summary - Gulf Media-Joyalukkas Competition: Prizes awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.