ഗ​ൾ​ഫ് മാ​ധ്യ​മം സലാല പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ കോ​ൺ​സു​ലാ​ർ ഏ​ജ​ൻ​റ് ഡോ. ​കെ. സ​നാ​ത​ന​ൻ

വ​രി ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല​യി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം

സ​ലാ​ല: പ​ത്തു ദി​വ​സം നീ​ളു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​ചാ​ര​ണ കാ​മ്പ​യി​ന് സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യി. കോ​ൺ​സു​ലാ​ർ ഏ​ജ​ൻ​റ് ഡോ. ​കെ. സ​നാ​ത​ന​ൻ വ​രി ചേ​ർ​ന്ന്​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.​കാ​മ്പ​യി​ൻ കാ​ല​ത്ത് വ​രി​ചേ​രു​ന്ന​വ​ർ 55 റി​യാ​ലി​ന് പ​ക​രം 39 റി​യാ​ൽ ന​ൽ​കി​യാ​ൽ മ​തി.

16 റി​യാ​ലി​ന്റെ സ​മ്മാ​ന​ങ്ങ​ളും, കു​ടും​ബം മാ​സി​ക ഒ​രു വ​ർ​ഷം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. നാ​ല്​ റി​യാ​ലി​ന്​ കു​ടും​ബം മാ​സി​ക ഒ​രു​വ​ർ​ഷ​ത്തേ​ക്കും ല​ഭി​ക്കും.

ഇ​തി​ന്‍റെ കൂ​ടെ ആ​ർ.​എ​ഫ്.​സി​യു​ടെ ര​ണ്ട്​ റി​യാ​ലി​ന്‍റെ ഫു​ഡ്​ കൂ​പ്പ​ണും ഉ​ണ്ടാ​കും.​ഇ​തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വ​രി ചേ​രു​ന്ന​തി​ന് 14 റി​യാ​ൽ ന​ൽ​കി​യാ​ൽ മ​തി.​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ

ജി.​സ​ലീം സേ​ട്ട്, സാ​ബു​ഖാ​ൻ, നൗ​ഷാ​ദ് കു​റ്റ്യാ​ടി,കെ.​പി. അ​ൻ​സാ​ർ, കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. നാ​ട്ടി​ലേ​യും ഒ​മാ​നി​ലെ​യും വാ​ർ​ത്ത​ക​ളു​മാ​യി സു​ൽ​ത്താ​നേ​റ്റി​ൽ​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ പ​ത്ര​മാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം. 

Tags:    
News Summary - Gulf Madhyamam Launches Campaign in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.