ഒമാൻ ഹെൽത്ത്​ എക്സിബിഷനിൽ 'ഹീൽമി കേരള'യുമായി 'ഗൾഫ്​ മാധ്യമം'

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ​മേ​ള​യാ​യ ഒ​മാ​ൻ ഹെ​ൽ​ത്ത്​ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ്​ കോ​ൺ​ഫ​റ​ൻ​സി​ൽ 'ഹീ​ൽ​മി കേ​ര​ള'​യു​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മം'. ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ലാ​ണ്​ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ​വ​ലി​യ​നൊ​രു​ങ്ങു​ന്ന​ത്. 'ഹീ​ൽ​മി കേ​ര​ള'​യു​ടെ ലോ​ഗോ എ​ക്സി​ബി​ഷ​ൻ സം​ഘാ​ട​ക​രാ​യ 'ക​ണ​ക്​​ടു'​മാ​യി ചേ​ർ​ന്ന്​ പു​റ​ത്തി​ക്കി. ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്റ്റ്​ ഡ​യ​റ​ക്​​ട​ർ സ​ലീം അ​മ്പ​ല​ൻ, ഗ്ലോ​ബ​ൽ ബി​സി​ന​സ്​ ഓ​പ​​റേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, ക​ണ​ക്​​ട് ഇ​വ​ന്‍റ്​ ഡ​യ​റ​ക്ട​ർ സ​ത്യം ചോ​​പ്ര, സെ​യി​ൽ​സ്​ മാ​നേ​ജ​ർ ഇ​ദ്​​രീ​സ്​ അ​ൽ​സ​ദ്​​ജാ​ലി, ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ റെ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, ലി​ങ്ക്സ് ​മൈ​സ്​ ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ലി​ജി​ഹാ​സ്​ ഹു​സൈ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്​ പ​വ​ലി​യ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​യു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഉ​ണ​ർ​വു​ക​ൾ ഒ​മാ​നി സ​മൂ​ഹ​ത്തി​​ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ആ​ഗോ​ള​ത​ല​ത്തി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. യൂ​റോ​പ്പി​നെ​ കി​ട​പി​ടി​ക്കു​ന്ന​താ​ണ്​ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം.

ഒ​മാ​നി​ൽ​നി​ന്ന​ട​ക്കം നി​ര​വ​ധി​പേ​രാ​ണ്​ വ​ർ​ഷം​തോ​റും ചി​കി​ത്സ​തേ​ടി മ​ല​യാ​ള​മ​ണ്ണി​ൽ എ​ത്തു​ന്ന​ത്. ഇ​ത്ത​രം ആ​ളു​ക​ളി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ശാ​ല​ക​വാ​ട​മാ​യി 'ഹീ​ൽ​മി കേ​ര​ള' മാ​റും. ആ​രോ​ഗ്യ​രം​ഗ​ത്തെ വി​പ​ണി​സാ​ധ്യ​ത​ക​ളും ഉ​യ​ർ​ന്നു​വ​രു​ന്ന അ​വ​സ​ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര വാ​ർ​ഷി​ക​പ​രി​പാ​ടി​യാ​ണ്​ ഒ​മാ​ൻ ഹെ​ൽ​ത്ത്​ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ്​ കോ​ൺ​ഫ​റ​ൻ​സ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മാ​ൻ മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​​ങ്കെ​ടു​പ്പി​ക്കാ​നും ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന ഈ ​മ​ഹാ​മേ​ള​യി​ൽ മെ​ഡി​ക്ക​ൽ ടൂ​റി​സം, ഹെ​ൽ​ത്ത്​​കെ​യ​ർ എ​ക്സി​ബി​ഷ​ൻ എ​ന്നി​ങ്ങ​നെ ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ, നി​ർ​മാ​താ​ക്ക​ൾ, വി​ത​ര​ണ​ക്കാ​ർ, സേ​വ​ന​ദാ​താ​ക്ക​ൾ തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കാ​ളി​ക​ളാ​കും. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, സേ​വ​ന​ങ്ങ​ൾ,

പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും വ്യാ​പാ​ര​ത്തി​നും നി​ക്ഷേ​പ​ത്തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ള അ​വ​സ​ര​മൊ​രു​ക്കും. ഒ​മാ​ന്‍റെ ഹെ​ൽ​ത്ത് വി​ഷ​ൻ 2050ന്​ ​അ​നു​സൃ​ത​മാ​യി​ക്കൊ​ണ്ടാ​ണ്​ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന​ത്. 2009ൽ ​ആ​രം​ഭി​ച്ച മേ​ള 2013ൽ ​യു.​എ​ഫ്.​ഐ അം​ഗീ​കൃ​ത അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​യാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ ഒ​രു​ക്കു​ന്ന​ത് 'ലി​ങ്ക്സ്​ ​മൈ​സ്​ ഒ​മാ​ൻ'​ ആ​ണ്. 

Tags:    
News Summary - Gulf Madhyamams Heal Me Kerala at Oman Health Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.