മസ്കത്ത്: ഗൾഫ് മാധ്യമം 'കുടുംബം' മാസികയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. ഫാമിലി പരിസ്ഥിതി പതിപ്പായാണ് ജൂൺ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ലോക പരിസ്ഥിതിദിനവും യു.എന്നിെൻറ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ ദശകവും വരുന്ന പശ്ചാത്തലത്തിൽ പരിസ്ഥിതിസംരക്ഷണത്തിന് ഓരോ കുടുംബവും ചെയ്യേണ്ട കാര്യങ്ങളാണ് കവർ സ്റ്റോറിയുടെ ഉള്ളടക്കമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫാമിലി പരിസ്ഥിതിപതിപ്പ് എന്നനിലക്ക് ഇത് പുതുമയുള്ള അവതരണമാണ്. തീർച്ചയായും അത് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാകും. കൂടാതെ, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, നടൻ സിജു വിൽസൺ, കെ.കെ. രമ എം.എൽ.എ, പരിസ്ഥിതിവിദഗ്ധൻ ഡോ. എസ്. ഫെയ്സി എന്നിവരുമായുള്ള അഭിമുഖങ്ങൾ, കോവിഡും മാനസികാരോഗ്യവും, തടികുറക്കാനുള്ള മാർഗങ്ങൾ, വേറിട്ടറീതിയിൽ പരിസ്ഥിതിസംരക്ഷണ പ്രവർത്തനം നടത്തുന്നവരുടെ അനുഭവങ്ങൾ എന്നിവയുമുണ്ട്. പുതുമുഖ നടൻ സിജു വിൽസണും ഭാര്യയുമാണ് കവർ.
ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്േചഞ്ചിെൻറ 10 ശാഖകൾ വഴി ജൂൺ ലക്കം കുടുംബം ഗൾഫ് മാധ്യമം സൗജന്യമായി നൽകുന്നുണ്ട്. റൂവി, അൽ ഖുവൈർ, സീബ്, ബർക്ക, സുഹാർ, ഫലജ്, നിസ്വ സൂഖ്, നിസ്വ ലുലു, സലാല മെയിൻ, സലാല ലുലു, മബേല നെസ്റ്റോ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ എത്തുന്ന ആദ്യ 500 പേർക്കാണ് ഗൾഫ് മാധ്യമം കുടുംബം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.