മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിലെ മെഗാ വിജയിക്കുള്ള സമ്മാനം നൽകി. റൂവിയിലെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി അജ്മൽ കെ. ബഷീറിന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ 42 ഇഞ്ച് ടി.വി ജനറൽ മാനേജർ നിക്സൺ ബേബി, ഗൾഫ് മാധ്യമം ഒമാൻ-മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ എന്നിവർ ചേർന്നാണ് സമ്മാനിച്ചത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബിസിനസ് ഓപറേഷൻ മാനേജർ അൻസാർഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ്.കെ.ഒമർ അലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദീൻ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓർഡിനേറ്റർ മുഹമ്മദ് നവാസ് എന്നിവർ പങ്കെടുത്തു. പാലക്കാട് വടക്കഞ്ചേരി സ്വദേശി ബഷീർ അബ്ബാസിന്റെയും അസീന ബഷീറിന്റെയും മകനാണ്.
ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 11വരെ ‘ഗൾഫ് മാധ്യമം’ ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരായ പരിപാടിയിൽ എം.ആർ.എ ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.