ഗ​ൾ​ഫ് ട്വ​ന്‍റി20; ഒ​മാ​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ​ൾ​ഫ് ട്വ​ന്‍റി20 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (ട്വ​ന്‍റി 20 ഐ) ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. ദോ​ഹ​യി​ലെ വെ​സ്റ്റ് എ​ൻ​ഡ് പാ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ യു.​എ.​ഇ 22 റ​ൺ​സി​നാ​ണ്​ സു​ൽ​ത്താ​നേ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത്​ യു.​എ.​ഇ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 191 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒ​മാ​ന്​ ഏ​ഴ്​​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 169 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ക്യാ​പ്​​റ്റ​ൻ ആ​ഖി​ബ്​ ഇ​ല്യാ​സ്(52 ബാ​ളി​ൽ 90), മെ​ഹ്​​റാ​ൻ ഖാ​ൻ (22), അ​യാ​ൻ ഖാ​ൻ (21) എ​ന്നി​വ​രൊ​ഴി​കെ​യു​ള്ള ബാ​റ്റ​ർ​മാ​ർ ക​ളി മ​റ​ന്ന​താ​ണ്​ ഒ​മാ​ന്​ തി​രി​ച്ച​ടി​യാ​യ​ത്. നാ​ല്​ ഓ​വ​റി​ൽ 31 റ​ൺ​സ്​ വ​ഴ​ങ്ങി മൂ​ന്ന്​ വി​ക്ക​റ്റെ​ടു​ത്ത അ​ലീ ന​സീ​റാ​ണ്​ ഒ​മാ​ന്‍റെ ബാ​റ്റി​ങ്​ നി​ര​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്​.

നേ​ര​ത്തെ, ടോ​സ്​ നേ​ടി​യ ഒ​മാ​ൻ യു.​എ.​ഇ​യെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ഓ​പ​ണ​ർ​മാ​രാ​യ ആ​ര്യാ​ൻ​ഷ് ശ​ർ​മ (51 ബാ​ളി​ൽ 52*), മു​ഹ​മ്മ​ദ്​ വ​സീം (38 ബാ​ളി​ൽ 80) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്​ യു.​എ.​ഇ​ക്ക്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ആ​സി​ഫ്​ ഖാ​ൻ 35 റ​ൺ​സു​മെ​ടു​ത്തു. ഒ​മാ​ന്​ വേ​ണ്ടി ബി​ലാ​ൽ ഖാ​ൻ, ഫ​യാ​സ്​ ഭ​ട്ട്, മെ​ഹ്​​റാ​ൻ ഖാ​ൻ, ആ​ഖി​ബ്​ ഇ​ല്യാ​സ്​ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ഞാ​യ​റാ​ഴ്ച ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ നേ​രി​ടും. ഒ​മാ​ൻ സ​മ​യം അ​ഞ്ചി​നാ​ണ്​ മ​ത്സ​രം.

Tags:    
News Summary - Gulf Twenty20; Oman started with loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.