മസ്കത്ത്: ഗൾഫ് യൂത്ത് ഗെയിംസിന്റെ (ജി.വൈ.ജി) ആദ്യ പതിപ്പിൽ പങ്കെടുക്കാൻ ഒമാൻ ടീം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യു.എ.ഇ) എത്തി. ഏപ്രിൽ 16മുതൽ മേയ് രണ്ടുവരെ നടക്കുന്ന ഗെയിംസിൽ ഗൾഫ് കായിക മേഖലയിലെ യുവരത്നങ്ങളെ തിരിച്ചറിയാനുള്ള വേദി കൂടിയായി മാറും. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് 133 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
സെയിലിങ്, ഫുട്ബാൾ, ഗോൾഫ്, തയ്ക്വോൻഡോ, വാട്ടർ സ്പോർട്സ്, അത്ലറ്റിക്സ്, ഹാൻഡ്ബാൾ, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, ചെസ്, ഫെൻസിങ്, ടേബിൾ ടെന്നീസ്, ബില്യാർഡ്സ്, സ്നൂക്കർ, ഇക്വസ്ട്രിയൻ സ്പോർട്സ് എന്നിങ്ങനെ 14 ഗെയിമുകളിലാണ് ഒമാൻ താരങ്ങൾ മാറ്റുരക്കുക. ടൂർണമെന്റിൽ ഒമാനിൽനിന്നുള്ള 11 റഫറിമാരും ഉണ്ടാകും.
ഗെയിമിലെ പ്രധാന ഇനമായ ഫുട്ബാൾ മത്സരത്തെ വളരെ പ്രധാന്യത്തോടെയാണ് ഒമാൻ കാണുന്നത്. മികച്ച പരിശീലനമാണ് കോച്ചിന്റെ നേതൃത്വത്തിൽ ടീം നടത്തികൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച ആതിഥേയരായ യു.എ.ഇയുമായാണ് ആതിഥേയരുടെ ആദ്യ മത്സരം. പന്നീട് കുവൈത്ത്, ബഹ്റൈൻ ടീമുകളുമായും ഏറ്റുമുട്ടും.
മികച്ച പ്രകടനം നടത്തി സ്വർണമെഡൽ നേടുകയാണ് ടീം ലക്ഷ്യമിടുന്നതെന്ന് ദേശീയ ജൂനിയർ ടീമിന്റെ ഡയറക്ടർ ഹംദാൻ ബെയ്ത് സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.