പെരുന്നാൾ ഹബ്​തയിലെ കാലികളുടെ വിൽപന ഫയൽ ചിത്രം 

ഇൗ വർഷം ഹബ്ത ചന്തകൾ ഒാൺലൈനിൽ

മസ്കത്ത്: ഇൗദിെൻറ ഭാഗമായി സംഘടിപ്പിക്കാറുള്ള ഹബ്ത ചന്തകൾ ഇൗ വർഷം ഒാൺലൈനായി സംഘടിപ്പിച്ചു. ഒാൺൈലനായി ലേലം നടത്തുന്നതിനും ഉരുക്കളെ വീട്ടുപടിക്കലെത്തിക്കുന്നതിനുമുള്ള സൗകര്യം 'തർവ' യാണ് സംഘടിപ്പിക്കുന്നത്.

രണ്ടു​ പെരുന്നാളുകളുടെയും മുന്നോടിയായി ഒമാ‍െൻറ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത ചന്തകളാണ്​ ഹബ്​തകൾ. ബലി പെരുന്നാളിനോടനുബന്ധിച്ച് കന്നുകാലികളും ബലി മൃഗങ്ങളുമാണ് ചന്തകളിൽ കാര്യമായി വിൽപന നടത്തുന്നത്. വസ്​ത്രങ്ങളും കളിപ്പാട്ടങ്ങളും അടക്കം നിരവധി ഉൽപന്നങ്ങൾ വിൽപനക്കെത്തുന്നതിനാൽ വലിയ തിരക്കാണ്​ ഇവിടെ അനുഭവപ്പെടാറ്​. എന്നാൽ,കോവിഡ് മഹാമാരി കാരണം ഹബ്ത ചന്തകൾ നടത്തുന്നതിന് സുപ്രീം കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാലാണ് ഒാൺലൈൻ വഴി ഹബ്ത നടത്തിയത്. ഒാൺലൈനായി കന്നുകാലികളെ മാത്രമാണ് േലലം നടത്തിയത്. എല്ലാ ഗവർണറേറ്റിലെയും ആവശ്യക്കാരെയും വിൽപനക്കാരെയും ഏകോപിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു.

ചൊവ്വാഴ്ച കാലത്ത് ആറ് മുതൽ രാത്രി പത്തു വരെ www.tharwaoman.om. ലൂടെയാണ് ലേലം നടന്നത്. ഏറ്റവും വില ലേലത്തിൽ രേഖപ്പെടുത്തുന്നവരുടെ വീട്ടുപടിക്കൽ കന്നുകാലികളെ എത്തിക്കാനുള്ള സംവിധാനവുമുണ്ട്.

എല്ലാതരം കന്നുകാലികളെയും ബലിമൃഗങ്ങളെയും തർവ ഉപഭോക്താക്കളിലെത്തിക്കുന്നുണ്ട്. ഒമാനി ആടുകൾ, സോമാലി ആടുകൾ, ആട്ടിൻകുട്ടികൾ, പശുക്കൾ, സുഡാൻ, ആസ്​ട്രേലിയ, സൗത്ത് ആഫ്രിക്ക, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ആടുകൾ, ആട്ടിൽ കുട്ടികൾ എന്നിവയും തർവ വഴി ഒാൺലൈനായി ലഭിക്കും. ഇതിൽ ഒമാനി ആടുകൾക്കും കാളകൾക്കുമാണ് പെരുന്നാൾ സീസണിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്.

ഹബ്ത ചന്തകൾ പെരുന്നാൾ ആഘോഷത്തിെൻറ പ്രധാന ഭാഗവും ഒമാനി സംസ്​കാരത്തിെൻറ ഭാഗവുമാണ്. ഈ പരമ്പരാഗത ചന്തകൾ ബലിപെരുന്നാൾ കാലത്ത് സ്വദേശികളുടെ ആവേശവുമാണ്​. പെരുന്നാളിന് ദിവസങ്ങൾക്ക് മു​േമ്പ ചന്തകൾ ആരംഭിക്കുന്നു. കുട്ടികളും മുതിർന്നവരും അടക്കം കുടുംബ സമേതമാണ്​ പലരും ചന്തയിലെത്തുന്നത്. ബലിമൃഗങ്ങൾ കാര്യമായി വിൽപന നടത്തപ്പെടുന്നത് ഇൗ ചന്തകൾ വഴിയായിരുന്നു. എന്നാൽ, കോവിഡ് മഹാമാരി എല്ലാ ആഘോഷങ്ങൾക്കും ഒത്തു കൂടലുകൾക്കും വെല്ലുവിളി ഉയർത്തുന്നതിനാൽ ഹബ്തയും ഒാൺലൈനിലേക്ക് മാറി.

Tags:    
News Summary - Habta markets online this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.