മസ്കത്ത്: ഒരു കാലത്ത് കുറഞ്ഞ വരുമാനക്കാരായ പ്രവാസിക്ക് പോലും പ്രയാസ രഹിതമായി നിർവഹിക്കാൻ കഴിയുമായിരുന്ന വിശുദ്ധ ഹജ്ജ് കർമം ഇപ്പോൾ പ്രവാസിക്ക് വെറും സ്വപ്നമായി മാറുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഹജ്ജിന് പോവുന്നവർക്കുണ്ടാവുന്ന ഭാരിച്ച ചെലവും നാട്ടിൽനിന്ന് പോവുന്നതിനുള്ള നിയമക്കുരുക്കുമാണ് പ്രവാസികൾക്ക് വിനയാവുന്നത്. മുൻകാലങ്ങളിൽ പലരും കുടുംബത്തെപോലും ഗൾഫിലെത്തിച്ച് ഹജ്ജ് നിർവഹിച്ച് തിരിച്ചയച്ചിരുന്നു. ഒരു കാലത്ത് വിസിറ്റിങ് വിസയിലെത്തുന്നവർക്കുപോലും ഹജ്ജിന് പോവാൻ സൗകര്യമുണ്ടായിരുന്നു. നാടിനെ അപേക്ഷിച്ച് ചെലവു കുറവും സൗകര്യകരവുമായതിനാൽ നിരവധി കുടുംബങ്ങളാണ് ഗൾഫിലെത്തി വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് സായൂജ്യം േനടിയത്.
ഇന്ന് ഇൗ സ്ഥിതിയാകെ മാറി. യു.എ.ഇ, ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് ഹജ്ജിന് പോവുന്നവരിൽനിന്ന് ഭാരിച്ച തുകയാണ് മുഖാബിൽ എന്ന പേരിൽ ഹജ്ജ് ഏജൻറുമാർ ഇടാക്കുന്നത്. ഒമാനിൽനിന്ന് കഴിഞ്ഞ വർഷം ഹജ്ജിന് പോയവരിൽനിന്ന് ഇൗയിനത്തിൽ 2200 ലധികം റിയാൽ ഇൗടാക്കിയിരുന്നു. ഇൗ വർഷം കൂടിയ നിരക്കാണ് ഇൗടാക്കുക. അതായത്, നാലു ലക്ഷത്തിലധികം ഇന്ത്യൻ രൂപ ചെലവുവരും. എന്നാൽ, ഇത്രയും തുക ഒരു സാധാരണ പ്രവാസിക്ക് താങ്ങാൻ കഴിയാത്തതിനാൽ പലരും ഹജ്ജ് മോഹം ഉംറയിൽ ഒതുക്കുകയാണ്.
പ്രവാസിക്ക് നാട്ടിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും പോവാൻ പറ്റാത്ത അവസ്ഥയാണ്. ഹജ്ജ് കമ്മിറ്റി വഴി നറുക്ക് കിട്ടിയാൽ തന്നെ നാലുമാസം മുമ്പ് പാസ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ഇൗ വർഷം കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതാണ് പ്രവാസിക്ക് വിനയായത്. അതായത്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് േപാവണമെങ്കിൽ ഗൾഫിലെ േജാലി ഉപേക്ഷിക്കേണ്ടി വരും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് േപാവുന്നവർക്ക് രണ്ട് ലക്ഷം രൂപ മതിയാവുമെന്നത് ആശ്വാസമാണെങ്കിലും നിലവിലെ നിയമ പ്രകാശം പ്രവാസിക്ക് അതും തടയപ്പെടുകയാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് സ്വകാര്യ ഏജൻറുമാർ വഴി പോകുന്നവർക്ക് ഹജ്ജിന് 15 ദിവസം മുമ്പ് പാസ്പോർട്ട് നൽകിയാൽ മതിയെന്ന ആനുകൂല്യമുണ്ടെങ്കിലും ഇത്തരം ഗ്രൂപ്പുകൾ നാലു ലക്ഷം രൂപയാണ് ഇൗടാക്കുന്നത്്. അതോടൊപ്പം, ഗൾഫിൽനിന്ന് നാട്ടിലേക്കും തിരിച്ചും പറക്കാനുള്ള ടിക്കറ്റ് നിരക്ക് വേറെയും കണ്ടെത്തണം.
ഒമാനിലെ വിദേശികളുടെ ഹജ്ജ് േക്വാട്ട കുറച്ചതും പ്രവാസികൾക്ക് വിനയായി. ഇൗ വർഷം വിദേശി േക്വാട്ട 600 ആണ്. ഇത് ഏജൻറുമാർക്ക് വീതിക്കുേമ്പാൾ 20 ഉം 30 ഒക്കെയാണ് ഒാരോ ഏജൻറിനും ലഭിക്കുന്നത്. ഗ്രൂപ്പായി പോവുന്നവർക്ക് ഒന്നും രണ്ടും ഏജൻറുമാരുടെ േക്വാട്ടകൾ വാങ്ങേണ്ടിവരും. അതിന് ഏജൻറുമാർ നല്ല തുകയും ഇൗടാക്കും. അതോടൊപ്പം, ഹാജിമാരുടെ താമസവും മറ്റു സൗകര്യങ്ങളും നൽകേണ്ടത് ഏജൻറുമാർ ആയതിനാൽ ഇൗ ഇനത്തിലും നല്ല സംഖ്യ ഇൗടാക്കും. ഇതാണ് നിരക്കുകൾ വർധിക്കാൻ കാരണം. ഹജ്ജിന് പോവുന്നവർക്ക് പ്രത്യേക കട്ടിലും മറ്റു സൗകര്യവും ആവശ്യമാണ്.
ആറുവർഷം മുമ്പുവരെ എല്ലാ പ്രവാസി മുസ്ലിം സംഘടനകൾക്കും ഹജ്ജ് ഗ്രൂപ്പുണ്ടായിരുന്നു. രണ്ടു സുന്നീ സംഘടനകൾ, മുജാഹിദ് സംഘടനകൾ, കെ.െഎ.എ, ഇസ്ലാമിക് സെൻറർ തുടങ്ങിയ എല്ലാ സംഘടനകളും മലയാളികളെ ഹജ്ജിന് കൊണ്ടുപോയിരുന്നു. ഇൗ സംഘടനകൾ വഴി ആയിരക്കണക്കിന് പേർ ഹജ്ജിന് പോയിരുന്നു. ആദ്യകാലങ്ങളിൽ 400 റിയാലിൽ താെഴ മാത്രമാണ് ഇൗടാക്കിയിരുന്നത്. എന്നാൽ, താമസവും മറ്റ് സൗകര്യങ്ങളും പരിമിതമായിരുന്നു. കഫ്റ്റീരിയയിൽ േജാലിചെയ്യുന്നവർക്കുേപാലും അക്കാലത്ത് ഹജ്ജിന് പോവാമായിരുന്നു. യാത്രയാക്കുന്നതും മറ്റും ആഘോഷമായാണ് പ്രവാസികൾ കൊണ്ടാടിയിരുന്നത്. 2009 മുതലാണ് ചെലവു വർധിക്കാൻ തുടങ്ങിയതും 1000 റിയാൽ കടന്നതും. 2016 ഒാടെ സാധാരണക്കാരായ പ്രവാസികൾ ഹജ്ജ് ചിത്രത്തിൽനിന്ന് പുറത്താവാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.