ഹജ്ജ്​: ഓൺലൈൻ രജിസ്​ട്രേഷൻ 21 മുതൽ

മസ്കത്ത്​: ഈ വർഷത്തെ വിശുദ്ധ ഹജ്ജ്​ കർമത്തിനുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ്​ റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (മെറ) അറിയിച്ചു. ഒമാനി പൗരന്മാർക്കും താമസക്കാർക്കും മാർച്ച്​ നാലുവരെ https://hajj.om/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.

ഈ വർഷം ഒമാനിൽനിന്ന് 14,000 പേർക്കാണ്​ ഹജ്ജിന്​ അവസരം ലഭിക്കുക. ഇത്​ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ വിദേശികൾക്ക് ഹജ്ജിന് പോവാൻ അവസരം ഒരുക്കും. എങ്കിലും ക്വാട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ഈ വർഷം എത്ര സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും അവസരം ലഭിക്കുക എന്നതിനെ കുറിച്ച്​ വ്യക്​തത വന്നിട്ടില്ല. വരും ദിവസങ്ങളിലെ ഇത്​ അറിയാൻ കഴിയൂ.

Tags:    
News Summary - Hajj: Online registration from 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.