ഹാശാ ആഴ്ച ശുശ്രുഷകൾക്ക് തുടക്കം

സുഹാർ: സുഹാർ സെൻറ് ജോർജ് ഓർത്തഡോക്സ്​ ദേവാലയത്തിൽ ഫാദർ സാജു പാടാച്ചിറയുടെ കാർമികത്വത്തിൽ ഹാശാ ആഴ്ചയുടെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു.ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോല പെരുന്നാൾ എന്നറിയപ്പെടുന്നത്.

വിനയത്തിന്‍റെ മഹത്വവുമായി കഴുതക്കുട്ടിയുടെ പുറത്ത് യേശുക്രിസ്തു യെരുശലേമിലെക്ക്‌ പ്രവേശിച്ചപ്പോൾ ജനം ഒലീവ്‌ കൊമ്പുകളേന്തിയും വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും രാജകീയ സ്വീകരണം നൽകിയതിനെ അനുസ്മരിച്ച്‌ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു.

ഓശാന പെരുന്നാൾ വളരെ ഭക്തിയാദര പൂർവ്വം കുരുത്തോലകൾ പിടിച്ചും പൂക്കൾ കൊണ്ട് ദേവാലയം അലങ്കരിച്ചും സുഹാറിലെ വിശ്വാസികൾ കൊണ്ടാടി. ക്രിസ്തുവിന്റെ പീഡാനുഭവത്തെയും പുനരുദ്ധാനത്തേയും അനുസ്മരിച്ച്​ പെസഹ, ദുഃഖ:വെള്ളി, ദുഃഖ ശനി, ഉയിർപ്പ് തുടങ്ങിയ വിവിധ ശുശ്രൂഷകൾക്ക് ആണ് ഇനിയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നത്.

Tags:    
News Summary - Hasha weekly mass begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.