ബു​റൈ​മി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന് 

ബുറൈമി സർവകലാശാലയിൽ ബിരുദദാനം നടന്നു

മസ്കത്ത്: ബുറൈമി സർവകലാശാലയിലെ ആറാമത്തെയും ഏഴാമത്തെയും ബാച്ചിന്‍റെ ബിരുദദാനം നടന്നു. അൽ സലാം ഗ്രാൻഡ് റിസോർട്ടിൽ നടന്ന ചടങ്ങുകൾക്ക് ദേശീയ സെലിബ്രേഷൻസ് സെക്രട്ടറി ജനറൽ ശൈഖ് സബ ബിൻ ഹംദാൻ ബിൻ സബ അൽ സാദി നേതൃത്വം നൽകി. സംസ്ഥാന കൗൺസിൽ, മജ്ലിസ് ശൂറ അംഗങ്ങൾ, വാലികൾ, പൊതു സ്വകാര്യമേഖലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

സർവകലാശാലയുടെ നാലാമത്തെ ബിരുദദാന ചടങ്ങിൽ 873 വിദ്യാർഥികൾ ബിരുദവും ഡിപ്ലോമയും നേടി. ഇവരിൽ 382 പേർ ബിസിനസ് കോളജിൽനിന്നും 183പേർ എൻജിനീയറിങ് കോളജിൽനിന്നും 166പേർ ഹെൽത്ത് സയൻസസിൽനിന്നും 142 പേർ ലോ കോളജിൽനിന്നുമു ള്ളവരാണ്. ആവശ്യമായ അറിവും നൈപുണ്യവും ഉപയോഗിച്ച് വിദ്യാർഥികളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ച യൂനിവേഴ്സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ യൂസഫ് ബിൻ അബ്ദുൽ റഹീം ബിൻ കരം അൽ ഫാർസി പറഞ്ഞു.

അഡ്‌മിനിസ്‌ട്രേറ്റിവ്, അക്കാദമിക് വിഭാഗങ്ങളിലെ കാഡറുകളുടെ ഒമാനിവത്കരണം കൂട്ടാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. സലിം ബിൻ രേധ റദാവി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, സർവകലാശാല 55 ഒമാനി ജീവനക്കാരെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിൽ 95 ശതമാനവും സർവകലാശാലയിലെ മൊത്തം മനുഷ്യവിഭവശേഷിയിൽ 64 ശതമാനവും ഒമാനിവത്കരണത്തിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റിയുടെ നല്ല അംബാസഡർമാരായി ബിരുദദാരികൾ മാറണമെന്ന് വൈസ് ചാൻസലർ ഡോ. അബൂദ് ബിൻ ഹമദ് അൽ സവാഫി പറഞ്ഞു. 

Tags:    
News Summary - He graduated from the University of Buraimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.