1991 ഡിസംബറിലായിരുന്നു സലാലയിലെത്തുന്നത്. തുടർന്നുള്ള മാസങ്ങൾ ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. നിരവധി പേരുെട ശ്രമഫലമായി 1992 ഏപ്രിൽ 13ന് ബാഅബൂദ് കമ്പനിയിൽ ജൂനിയർ എൻജിനീയറായി ജോലിയിൽ കയറി. അന്ന് വിദേശികളായ നാം വളരെ പഴയ വണ്ടികളാണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെപോലെ പുതിയ എസ്.യു.വികൾ ചുരുക്കം ചിലരുടെ പക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡ്രൈവിങ്ങിൽ തൽപരനായ ഞാൻ ഇതിനിടെ ലൈസൻസും എടുത്തു. പക്ഷേ, ആഗ്രഹം തീർക്കാൻ സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. ഒരു ദിവസം ഉച്ചക്ക് കമ്പനിയിലെ സാധനങ്ങൾ ഡെലിവറി ചെയ്യാൻ ഉപയോഗിക്കുന്ന നിസാൻ സിംഗിൾ കാബിൻ പിക്കപ്, അതിെൻറ ഡ്രൈവറെ 'സോപ്പിട്ട്' കൈക്കലാക്കി. വണ്ടിയുമായി നേരെ പോയത് റൈസൂത് കടപ്പുറത്തേക്കാണ്. നട്ടുച്ച നേരം, ഭയങ്കര ചൂട്, വണ്ടി പൂഴിയിൽ കിടന്ന് കറങ്ങാൻ തുടങ്ങി. നാലുപാടും നോക്കി, ആരേയും കാണാനില്ല.
ഡെലിവറി വണ്ടിയായതുകൊണ്ട് എ.സിയും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും വിളിക്കാൻ അന്ന് മൊബൈൽ ഫോണും ഇല്ലായിരുന്നു. ആ കൊടുംചൂടിൽ എന്തു ചെയ്യുമെന്നറിയാതെ പ്രയാസപ്പെട്ടിരിക്കുേമ്പാൾ ജബലി എന്നു വിളിക്കുന്ന ഒമാനി പൗരൻ തെൻറ ക്രൂസറിൽ കയറുമായി വരുന്നു. അദ്ദേഹം വളരെ ദൂരെനിന്ന് ഞാൻ പ്രയാസപ്പെടുന്നത് കാണുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ അദ്ദേഹവുമായി ആശയവിനിമയംനടത്താനുള്ള ഭാഷ പരിജ്ഞാനവും ഇല്ലായിരുന്നു. പൂഴിയിൽ കുടുങ്ങിയ എെൻറ പിക്കപ് വലിച്ച് റോഡ് വരെ എത്തിച്ചു തന്നു.
ഒരു നന്ദിവാക്കിനുപോലും കാത്തുനിൽക്കാതെ അദ്ദേഹം മടങ്ങി. ആ സമയത്ത് ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കൊടുംചൂടിൽ ദാഹിച്ചുവലഞ്ഞുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ എന്നെ പിടികൂടിയിരുന്നു. വണ്ടി സമയത്തിന് തിരിച്ചുകൊടുത്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭയവും തളർത്തിയിരുന്നു. അത്തരമൊരു പരിതസ്ഥിതിയിലാണ് ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ഒരു പ്രാവശ്യം പോലും കണ്ടിട്ടില്ലാത്ത എനിക്കുവേണ്ടി സഹായവുമായി അയാൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.