മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ആരോഗ്യമന്ത്രാലയത്തിെൻറ വിവിധ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ആരോഗ്യമന്ത്രാലയത്തിെൻറ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹ്യൂമൻ റിസോഴ്സസിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മന്ത്രാലയം ഹെൽത്ത് അഫയേഴ്സ് വിഭാഗം ഉപദേഷ്ടാവ് ഡോ.സുൽത്താൻ ബിൻ യഅ്റൂബ് അൽ ബുസൈദി രക്ഷാകർതൃത്വം വഹിച്ചു. വിവിധ സ്പെഷലൈസേഷനുകളിലായി 242 വിദ്യാർഥികളാണ് പുറത്തിറങ്ങിയത്. ഒമാൻ സ്പെഷലൈസ്ഡ് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഡൽറ്റ് കെയർ നഴ്സിങ് പ്രോഗ്രാം, ക്രിട്ടിക്കൽ കെയർ നഴ്സിങ് ഇൻ പീഡിയാട്രിക് ആൻഡ് നിയോ നറ്റോളജി പ്രോഗ്രാം തുടങ്ങിയ സ്പെഷലൈസേഷനുകളിലായി 192 പേരാണ് പഠനം പൂർത്തിയാക്കിയത്.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ബിരുദദാന ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.