മസ്കത്ത്: സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ രണ്ട് മെഡിക്കൽ സിറ്റികൾ കൂടി നിർമ ിക്കാൻ പദ്ധതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പ്ലാനിങ് വിഭാഗം അണ്ടർ സെക്രട്ടറി അലി ബി ൻ താലിബ് അൽ ഹിനായ് പറഞ്ഞു. അൽ ദാഖിറ, ശർഖിയ ഗവർണറേറ്റുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിലും ദോഫാർ ഗവർണറേറ്റിലുള്ളവർക്കുമായാണ് മെഡിക്കൽ സിറ്റി നിർമിക്കുക. ക്രമേണ മന്ത്രാലയത്തിെൻറ ചുമതല ആരോഗ്യ മേഖലയുടെ നിയന്ത്രണം എന്നതിലേക്ക് ചുരുക്കുകയാണ് ലക്ഷ്യം. നിലവിൽ ആരോഗ്യ മന്ത്രാലയത്തിന് ഇൗ മേഖലയുടെ നിയന്ത്രണം, പണം നൽകൽ, ആരോഗ്യ സേവനം നൽകൽ തുടങ്ങിയ റോളുകളുണ്ട്. മന്ത്രാലയത്തിെൻറ പരമമായ ലക്ഷ്യം മേഖലയെ നിയന്ത്രിക്കലാെണന്നും അൽ ഹിനായി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഭാവിയിൽ ആശുപത്രി പദ്ധതികൾ നിർമിക്കുകയും മാനേജ് ചെയ്യുകയും ചെയ്യുകയെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ബർക്കക്കടുത്ത് അൽ ഫുലൈജിൽ നിർമിക്കാൻ പോവുന്ന ഒമാനിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ പദ്ധതിയായ മെഡിക്കൽ സിറ്റി പദ്ധതി ആരംഭിക്കുന്നതോടെ ഇൗ പങ്കാളിത്തം അരക്കിട്ടുറപ്പിക്കും. സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി നടത്തിപ്പിലും മറ്റും കാണിക്കുന്ന കഴിവ് പരിഗണിച്ചാണ് സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിന് സർക്കാർ ശ്രമിക്കുന്നത്. പങ്കാളിത്തം കൂടുതൽ ആശുപത്രികൾ നിർമിക്കാൻ സഹായകമാവും. വിേദശ രാജ്യങ്ങളിലേക്കും ഇൗ സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ പ്രോത്സാഹന-കയറ്റുമതി വികസന പൊതു അതോറിറ്റിയുടെയും (ഇത്റ) പ്ലാനിങ് സുപ്രീം കൗൺസിലിെൻറയും സഹകരണത്തോടെ അടുത്തിടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തം കൂടുതൽ മേഖലകളിൽ നടപ്പാക്കാൻ തീരുമാനിച്ചത്. സർക്കാറിെൻറ ആരോഗ്യ മേഖലയിലെ വൻ പദ്ധതിയായ മെഡിക്കൻ സിറ്റി പദ്ധതി നടപ്പിലാക്കുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. നിലവിലെ പ്രമുഖ ആശുപത്രികൾ നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഖൗല ആശുപത്രിക്ക് 46 വർഷത്തെ പഴക്കമുണ്ട്. അൽ നാദാ ഹോസ്പിറ്റലിന് 48 വർഷത്തെ പഴക്കവുമുണ്ട്. ഇവക്ക് കാലാകാലങ്ങളിൽ വികസനവും മറ്റും നടത്തിയിട്ടുണ്ടെങ്കിലും കാലപ്പഴക്കവും കെട്ടിടങ്ങളുടെ പഴയ രൂപവും കാരണം കാര്യക്ഷമത കുറയുകയാണ്. 2030ഒാടെ റോയൽ ആശുപത്രിയുടെയും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയുടെയും വികസന പരിധികൾ അവസാനിക്കും. അതിനാൽ, ഭാവിയിൽ സർക്കാർ സ്വകാര്യ- പങ്കാളിത്തത്തോടെ കൂടുതൽ ആശുപത്രികൾ ഭാവിയിൽ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.